മെസ്സിയും ക്രിസ്റ്റ്യാനോയും ഒരുമിച്ചാൽ അത് ബോംബിന് സമാനമായിരിക്കും:ഡാനി കാർവഹൽ

കഴിഞ്ഞ കുറെ വർഷങ്ങളായി ഫുട്ബോൾ ലോകത്ത് സ്ഥിരതയാർന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന രണ്ട് ഇതിഹാസങ്ങൾ ആണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.രണ്ടുപേരും മികച്ച രൂപത്തിലാണ് ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ യൂറോപ്പ്യൻ ഫുട്ബോൾ രണ്ടുപേരും ഉപേക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്.അത് യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടം തന്നെയാണ്.റൊണാൾഡോ ഇപ്പോൾ സൗദിയിലും മെസ്സി ഇപ്പോൾ അമേരിക്കയിലും ആണ് ഉള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഒരുപാട് കാലം കളിച്ചിട്ടുള്ള താരമാണ് ഡാനി കാർവഹൽ. മെസ്സിക്കെതിരെയും ഇദ്ദേഹം ഒരുപാട് കാലം കളിച്ചിട്ടുണ്ട്. ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്ന് കാർവഹലിനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ രണ്ടുപേരും തനിക്ക് ഒരുപോലെയാണ് എന്ന് ഈ റയൽ മാഡ്രിഡ് താരം മറുപടി നൽകുകയായിരുന്നു. മാത്രമല്ല രണ്ടുപേരും ഒരുമിച്ചാൽ അതൊരു ബോംബായിരിക്കുമെന്നും കാർവഹൽ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയെയും റൊണാൾഡോയും ഞാൻ ഒരു പോലെയാണ് കാണുന്നത്.ഞാൻ ആർക്കും ഇതിൽ മുൻഗണന നൽകുന്നില്ല.എല്ലാ അർത്ഥത്തിലും അവർ ഭീമാകാരന്മാരാണ്.അതിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ എനിക്ക് സാധിക്കില്ല.രണ്ടുപേരും വളരെ വ്യത്യസ്തമാണ്. ലയണൽ മെസ്സി കളി മെനയുന്നതിലും കളിയിൽ വളരെയധികം ഇൻവോൾവ് ആകുന്നതിലും ഏറെ മികച്ച് നിൽക്കുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളുകൾ നേടുന്നതിലും അറ്റാക്കിങ് ഏരിയയിലും വളരെയധികം മികച്ചു നിൽക്കുന്നു.ഈ രണ്ടു താരങ്ങളും ഒരുമിച്ച് കളിച്ചാൽ അതൊരു ബോംബിന് സമാനമായിരിക്കും. തീർച്ചയായും കാണാൻ വളരെയധികം താല്പര്യം ജനിപ്പിക്കുന്ന ഒന്നായിരിക്കും അത് ” ഇതാണ് കാർവഹൽ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ റിയാദ് സീസൺ കപ്പിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കു മൂലം കളിച്ചിരുന്നില്ല.മാത്രമല്ല ലയണൽ മെസ്സി അവസാനം കുറച്ച് സമയം മാത്രമാണ് കളിച്ചിരുന്നത്. മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ഇന്റർ മയാമി അൽ നസ്റിനോട് പരാജയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *