മെസ്സിയായിരുന്നുവെങ്കിൽ അത് ഗോളായേനെ: ക്രിസ്റ്റ്യാനോക്കെതിരെ NBA താരം

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇന്നലെ ഒരു മോശം ദിവസമായിരുന്നു. പോർച്ചുഗലും സ്ലോവേനിയയും തമ്മിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിന്റെ എക്സ്ട്രാ ടൈമിൽ പോർച്ചുഗലിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചിരുന്നു. അത് ക്രിസ്റ്റ്യാനോ റൊണാൾഡോ പാഴാക്കുകയായിരുന്നു.ഇതോടുകൂടിയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

പെനാൽറ്റി ഷൂട്ടൗട്ടിന് മുൻപേ റൊണാൾഡോ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. എന്നാൽ ആദ്യ പെനാൽറ്റി എടുത്ത റൊണാൾഡോ ഗോളാക്കി മാറ്റുകയും പോർച്ചുഗൽ ആരാധകരോട് മാപ്പ് പറയുകയും ചെയ്തു. അവരുടെ ഗോൾ കീപ്പറായ ഡിയഗോ കോസ്റ്റയുടെ മികവിൽ പോർച്ചുഗൽ ക്വാർട്ടർ പ്രവേശനം സാധ്യമാക്കുകയും ചെയ്തു.പക്ഷേ നാലു മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സാധിക്കാത്തത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വളരെയധികം നിരാശപ്പെടുത്തുന്ന കാര്യമാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കിയതും ദുഃഖിതനായി കരഞ്ഞതും ഒക്കെയാണ് സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നത്.NBA താരമായ ജോഷ് ഹർട്ട് ഇതുമായി ബന്ധപ്പെട്ട ഒരു അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനത്ത് മെസ്സിയായിരുന്നുവെങ്കിൽ അത് ഗോൾ ആയേനെ എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അതായത് പ്രധാനപ്പെട്ട സ്റ്റേജുകളിൽ പെനാൽറ്റി ഗോളാക്കുന്നതിൽ മെസ്സി തന്റെ മികവ് തെളിയിച്ചതാണ്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ നിരവധി പെനാൽറ്റികൾ അർജന്റീനക്ക് ലഭിച്ചിരുന്നു. അതിൽ ഭൂരിഭാഗവും മെസ്സി പിഴവുകൾ ഒന്നും കൂടാതെ ലക്ഷ്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഫ്രാൻസിനെതിരെ നടന്ന ഫൈനൽ മത്സരത്തിൽ മെസ്സിക്ക് എടുക്കേണ്ടി വന്ന പെനാൽറ്റികൾ അദ്ദേഹം പിഴവുകൾ ഒന്നും കൂടാതെ ഗോളാക്കി മാറ്റിയിരുന്നു. അതായത് സമ്മർദ്ദ ഘട്ടങ്ങളിൽ യാതൊരുവിധ സമ്മർദ്ദവും കൂടാതെ പെനാൽറ്റി എടുക്കാൻ തനിക്ക് കഴിയുമെന്ന് മെസ്സി സമീപകാലത്ത് തെളിയിച്ചിട്ടുണ്ട്.എന്നാൽ മുൻപ് അങ്ങനെ അല്ലായിരുന്നു.

2016 കോപ്പ അമേരിക്ക ഫൈനലിൽ ചിലിക്കെതിരെ മെസ്സി നിർണായക പെനാൽറ്റി പാഴാക്കിയിരുന്നു. അന്ന് ദുഃഖത്താൽ കരഞ്ഞ മെസ്സി വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് എല്ലാവരുടെയും നിർബന്ധപ്രകാരം മെസ്സി ദേശീയ ടീമിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. ഏതായാലും പെനാൽറ്റി പാഴാക്കിയെങ്കിലും പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ എത്തി എന്നത് റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഒരല്പം ആശ്വാസം നൽകുന്ന കാര്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *