മെസ്സിക്ക് വേൾഡ് കപ്പ് നൽകുക എന്നുള്ളത് ഫുട്ബോളിന്റെ കടമയാണ് : ജൂലിയൻ ആൽവരസ്!
ഫുട്ബോൾ ലോകത്തെ ഒട്ടുമിക്ക നേട്ടങ്ങളും കിരീടങ്ങളും സ്വന്തമാക്കിയിട്ടുള്ള താരമാണ് അർജന്റൈൻ സൂപ്പർ താരമായ ലയണൽ മെസ്സി. എന്നാൽ വേൾഡ് കപ്പ് കിരീടം മാത്രം മെസ്സിക്ക് നേടാൻ കഴിഞ്ഞിട്ടില്ല. ഒരുതവണ അതിന്റെ തൊട്ടരികിൽ എത്തിയെങ്കിലും കയ്യെത്തും ദൂരത്ത് വേൾഡ് കപ്പ് നഷ്ടമാവുകയായിരുന്നു.വരുന്ന ഖത്തർ വേൾഡ് കപ്പിൽ മെസ്സിക്ക് മുത്തമിടാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്ന ഒരുപാടുപേർ ഫുട്ബോൾ ലോകത്തുണ്ട്.
അത്തരത്തിലുള്ള ഒരു താരമാണ് അർജന്റീനയുടെ സൂപ്പർ സ്ട്രൈക്കറായ ജൂലിയൻ ആൽവരസ്.മെസ്സിക്ക് വേൾഡ് കപ്പ് നേടികൊടുക്കുക എന്നുള്ളത് ഫുട്ബോളിന്റെ തന്നെ കടമയാണ് എന്നാണ് ജൂലിയൻ ആൽവരസ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം എൽ പൈസ് എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ജൂലിയൻ ആൽവരസ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Julián Álvarez, sin filtro: las chances de Luis Suárez a #River, su charla con Pep y más
— TyC Sports (@TyCSports) June 10, 2022
La Araña dejó en claro que el Pistolero "sería un gran refuerzo" para el Millonario. A su vez, dio detalles de la conversación con el técnico del City.https://t.co/YeacVEFAo3
“മെസ്സി വേൾഡ് കപ്പ് നേടുകയാണെങ്കിൽ എല്ലാ അർജന്റീനക്കാരെയും സംബന്ധിച്ചെടുത്തോളം അതൊരു നല്ല കാര്യമായിരിക്കും. മെസ്സിക്ക് ഒരു വേൾഡ് കപ്പ് നൽകാൻ ഫുട്ബോൾ കടപ്പെട്ടിരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ വരുന്ന വേൾഡ് കപ്പിൽ ഫേവറേറ്റ്കളാണോ എന്നുള്ള കാര്യം എനിക്കറിയില്ല. പക്ഷേ ആരുമായും പോരാടാൻ വേണ്ടിയാണ് ഞങ്ങൾ ഇവിടെ എത്തിയിട്ടുള്ളത് ” ഇതാണ് ജൂലിയൻ ആൽവരസ് പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിക്കൊപ്പം കഴിഞ്ഞ എസ്റ്റോണിയക്കെതിരെയുള്ള മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ ജൂലിയൻ ആൽവരസിന് സാധിച്ചിരുന്നു. അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയായിരിക്കും ഈ അർജന്റൈൻ സൂപ്പർ താരം കളിക്കുക.