മെസ്സിക്ക് എന്നെ ഡ്രിബിൾ ചെയ്യാൻ കഴിയില്ല,GOAT പെലെയാണ്: മുൻ അർജന്റൈൻ താരം
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ് എന്നത് എപ്പോഴും അവസാനിക്കാത്ത ഒരു തർക്ക വിഷയമാണ്. വേൾഡ് കപ്പ് നേടിയതോടുകൂടി പലരും ലയണൽ മെസ്സി ആ സ്ഥാനത്ത് പരിഗണിക്കുന്നുണ്ട്. അതേസമയം ഇതിഹാസങ്ങളായ പെലെ, മറഡോണ എന്നിവരെ ഈ സ്ഥാനത്തെ പരിഗണിക്കുന്നവർ നിരവധിയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ GOAT ആയി പരിഗണിക്കുന്നവരും സജീവമാണ്.GOAT വിഷയത്തിൽ ഓരോ വ്യക്തികൾക്കും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉള്ളത്.
മുൻ അർജന്റൈൻ താരവും പരിശീലകനും ആണ് റെയ്നാൾഡോ മെർലോ. പ്രശസ്ത അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിനു വേണ്ടി 500ൽ പരം മത്സരങ്ങൾ ഇദ്ദേഹം കളിച്ചിട്ടുണ്ട്.അർജന്റീനയുടെ അണ്ടർ 17,അണ്ടർ 20 ടീമുകളെ ഇദ്ദേഹം പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.വ്യത്യസ്തമായ ചില കാര്യങ്ങൾ അദ്ദേഹം ഇപ്പോൾ പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സി തന്നെ നേരിട്ടിരുന്നുവെങ്കിൽ തന്നെ ഡ്രിബിൾ ചെയ്തു കൊണ്ട് മറികടന്നു പോകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല എന്നാണ് ഈ ഡിഫൻഡർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
A new comp about Messi's best 40 solo goals of his career. Enjoy 🎧 pic.twitter.com/XkJpFjLLN8
— J (@FutbolJan10) December 7, 2023
” ലയണൽ മെസ്സി എന്റെ കാലഘട്ടത്തിലാണ് കളിച്ചിരുന്നുവെങ്കിൽ എന്നെ ഡ്രിബിൾ ചെയ്തുകൊണ്ട് മറികടന്ന് പോകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അദ്ദേഹത്തെ ഞാൻ തടയുക തന്നെ ചെയ്യും. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം പെലെയാണ്. അതിനുശേഷം ആണ് മറഡോണയും മെസ്സിയും വരിക ” ഇതാണ് മുൻ അർജന്റൈൻ താരം പറഞ്ഞിട്ടുള്ളത്.
ഒഫീഷ്യൽ കണക്കുകൾ പ്രകാരം പെലെ സാന്റോസിന് വേണ്ടി 605 മത്സരങ്ങളിൽ നിന്ന് 619 ഗോളുകളാണ് നേടിയിട്ടുള്ളത്.92 മത്സരങ്ങൾ ബ്രസീലിനു വേണ്ടി കളിച്ച അദ്ദേഹം 77 ഗോളുകളും നേടിയിട്ടുണ്ട്. 3 വേൾഡ് കപ്പ് കിരീടങ്ങൾ ബ്രസീലിനൊപ്പം പെലെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം ആയിരത്തിലധികം ഗോളുകൾ പെലെയുടെ പേരിലുണ്ട്. ലയണൽ മെസ്സിയുടെ കാര്യത്തിലേക്ക് വന്നാൽ 1102 മത്സരങ്ങൾ കളിച്ച താരം 848 ഗോളുകളാണ് ആകെ നേടിയിട്ടുള്ളത്. 44 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള മെസ്സിയാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള താരം.