മെസ്സിക്കെതിരെ മൂന്നിൽ മൂന്നും വിജയിച്ചു, നാലാം മത്സരത്തെക്കുറിച്ച് ഡേവിസ് പറയുന്നു!

കോപ്പ അമേരിക്ക യോഗ്യത മത്സരത്തിൽ ട്രിനിഡാഡിനെ പരാജയപ്പെടുത്തിക്കൊണ്ട് യോഗ്യത കരസ്ഥമാക്കാൻ കാനഡക്ക് കഴിഞ്ഞിരുന്നു. ഗ്രൂപ്പ് എയിലാണ് കാനഡ ഇടം നേടിയിട്ടുള്ളത്.ലോക ചാമ്പ്യന്മാരായ അർജന്റീനയും ഗ്രൂപ്പ് എയിലാണ് ഉള്ളത്. സൂപ്പർ താരം അൽഫോൺസോ ഡേവിസും ലയണൽ മെസ്സിയും കൂടി മുഖാമുഖം വരുന്നു എന്ന പ്രത്യേകത കൂടി വരുന്ന കോപ്പ അമേരിക്കയിൽ ഉണ്ടാവും.

ഇതിന് മുൻപ് ക്ലബ്ബ് തലത്തിൽ മെസ്സിയും ഡേവിസും മൂന്ന് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്.ആ മൂന്ന് തവണയും ഡേവിസിന്റെ ടീമിന് വിജയം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഡേവിസ് തന്നെ മറുപടി നൽകിയിട്ടുണ്ട്.ലോകത്തെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി എന്നും എന്നാൽ ഇത് താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന വ്യക്തിഗത മത്സരമല്ല എന്നുമാണ് ഡേവിസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലോകത്തെ ഏറ്റവും മികച്ച താരത്തിനെതിരെ കളിക്കാൻ കഴിഞ്ഞതിലും എന്റെ ടീമിനോടൊപ്പം വിജയിക്കാൻ കഴിഞ്ഞതിലും ഞാൻ ഹാപ്പിയാണ്.പക്ഷേ അതെല്ലാം ടീമിന്റെ എഫർട്ട് ആണ്. അല്ലാതെ ഇതൊരു വ്യക്തിഗത മത്സരമല്ല.രാജ്യത്തോടൊപ്പം കളിക്കുക എന്നുള്ളത് വ്യത്യസ്തമായ ഒരു കാര്യമാണ്.അവർ വേൾഡ് കപ്പ് കിരീടം നേടിയവരാണ്.അതുകൊണ്ടുതന്നെ എല്ലാവിധ ആത്മവിശ്വാസവും അവർക്കുണ്ടാകും.ലോക ചാമ്പ്യന്മാർക്കെതിരെയുള്ള മത്സരം വളരെയധികം ബുദ്ധിമുട്ടായിരിക്കും. അവർ വളരെയധികം ടോപ് ടീമാണ് എന്നുള്ളത് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും ” ഇതാണ് ഡേവിസ് പറഞ്ഞിട്ടുള്ളത്.

വരുന്ന ജൂൺ 21ആം തീയതിയാണ് കോപ്പ അമേരിക്ക ടൂർണമെന്റിന് തുടക്കമാവുക.USA യിൽ വെച്ചു കൊണ്ടാണ് ഈ ടൂർണമെന്റ് അരങ്ങേറുക.സൗത്ത് അമേരിക്കയിലെ ടീമുകൾക്ക് പുറമെ നോർത്ത് അമേരിക്കൻ ടീമുകളും ഇത്തവണത്തെ ടൂർണമെന്റിൽ ഉണ്ട്.പെറു,ചിലി എന്നിവരും അർജന്റീനയുടെ എതിരാളികളാണ്.

Leave a Reply

Your email address will not be published. Required fields are marked *