മെസ്സിക്കെതിരെ കളിക്കാൻ മാത്രമായിരുന്നു എനിക്ക് ഭയം: ഷെസ്നി പറയുന്നു!

പോളിഷ് ഗോൾകീപ്പറായ ഷെസ്നി കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബാഴ്സലോണയുടെ ഗോൾകീപ്പർ ടെർ സ്റ്റീഗന് പരിക്കേറ്റതോടെ ബാഴ്സ ഷെസ്നിക്ക് ഓഫർ നൽകിയിരുന്നു. തുടർന്ന് അദ്ദേഹം ആ ഓഫർ സ്വീകരിക്കുകയും വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചുകൊണ്ട് ബാഴ്സയുടെ ഗോൾകീപ്പറായി മാറുകയും ചെയ്തു.നിലവിൽ ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം നടത്താനുള്ള ഒരുക്കത്തിലാണ് താരമിപ്പോൾ ഉള്ളത്.

ബാഴ്സ ഇതിഹാസമായ ലയണൽ മെസ്സിയെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ ഷെസ്‌നി പങ്കുവെച്ചിട്ടുണ്ട്.മെസ്സിക്കെതിരെ കളിക്കാൻ തനിക്ക് ഭയമായിരുന്നു എന്നാണ് ഈ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്. മെസ്സി പണ്ട് അയച്ച ബീറുകളെ കുറിച്ചും ഈ ഗോൾകീപ്പർ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” മെസ്സി എനിക്കെതിരെ 3 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അന്ന് മൂന്ന് ബിയറുകളാണ് മെസ്സി എനിക്ക് അയച്ചു തന്നത്. എനിക്കെതിരെ കൂടുതൽ ഗോളുകൾ നേടിയ മറ്റു താരങ്ങളും ഉണ്ടാകാം. പക്ഷേ മെസ്സിക്കെതിരെ കളിക്കുമ്പോൾ മാത്രമായിരുന്നു എനിക്ക് ഭയം ഉണ്ടായിരുന്നത്. കാരണം അദ്ദേഹം അത്രയും മികച്ച താരമാണ്.ഖത്തർ വേൾഡ് കപ്പിൽ മെസ്സിയുടെ പെനാൽറ്റി സേവ് ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അത് വളരെയധികം സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു ” ഇതാണ് ഷെസ്‌നി പറഞ്ഞിട്ടുള്ളത്.

2020ൽ മെസ്സി ബാഴ്സക്ക് വേണ്ടി 644ആം ഗോൾ നേടിയിരുന്നു.ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് പ്രമുഖ ബിയർ നിർമ്മാതാക്കളായ ബഡ് വെയ് സർ മെസ്സി ഗോളടിച്ച എല്ലാ ഗോൾകീപ്പർമാർക്കും ഗോളുകളുടെ എണ്ണത്തിനനുസരിച്ച് ബിയർ ബോട്ടിലുകൾ അയച്ച് നൽകിയത്. 160 ഗോൾകീപ്പർമാർക്കാണ് അന്ന് ബിയറുകൾ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *