മെസ്സിക്കും മറഡോണക്കും ശേഷമുള്ള അർജന്റീനയുടെ ഏറ്റവും നിർണായകമായ താരം:ഡി മരിയയെ പുകഴ്ത്തി മുൻതാരം.

നിലവിൽ തകർപ്പൻ ഫോമിലൂടെയാണ് അർജന്റീന സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ കടന്നുപോകുന്നത്. കഴിഞ്ഞ യൂറോപ ലീഗ് മത്സരത്തിൽ അദ്ദേഹം നാന്റസിനെതിരെ ഹാട്രിക് കണ്ടെത്തിയിരുന്നു. മത്സരത്തിൽ താരം നേടിയ ആദ്യത്തെ ഗോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

ഏതായാലും ഡി മരിയയെ പ്രശംസിച്ചു കൊണ്ട് അർജന്റീന ഗോൾകീപ്പർ ആയിരുന്ന മരിയാനോ ആന്റുഹാർ രംഗത്ത് വന്നിട്ടുണ്ട്. അതായത് ലയണൽ മെസ്സിക്കും ഡിയഗോ മറഡോണക്കും ശേഷം, അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും നിർണായകമായ താരം എന്നാണ് ഡി മരിയയെ ഇദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. 2009 മുതൽ 2014 വരെ അർജന്റീന ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള ഗോൾകീപ്പർ ആണ് ആന്റുഹാർ.

മാത്രമല്ല 2014 വേൾഡ് കപ്പിൽ ഫൈനലിൽ എത്തിയ അർജന്റീന ദേശീയ ടീമിലും ഇദ്ദേഹം അംഗമായിരുന്നു. അതേസമയം നിർണായക മത്സരങ്ങളിൽ ഗോളടിക്കുന്ന കാര്യത്തിൽ ഡി മരിയ ഒരു പ്രത്യേക മികവ് തന്നെ പുലർത്തുന്നുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെ വിജയഗോൾ നേടിയത് മരിയയായിരുന്നു. ഫൈനലിസിമയിൽ ഇറ്റലിയ്ക്കെതിരെയും ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെയും ഗോൾ നേടാൻ ഡി മരിയക്ക് സാധിച്ചിരുന്നു.

താരത്തിന്റെ യുവന്റസുമായുള്ള കോൺട്രാക്ട് ഈ സീസണിന്റെ അവസാനത്തിലാണ് പൂർത്തിയാവുക.ആ കരാർ പുതുക്കുമോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഏതായാലും കഴിഞ്ഞ സീസണിൽ ഡി മരിയയെ ഫ്രീയായി കൊണ്ട് കൈവിട്ട പിഎസ്ജിക്ക് ആരാധകരിൽ നിന്ന് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *