മുൻ ഭാര്യയുടെ പ്രതികാരം,അർജന്റൈൻ താരത്തിന്റെ വേൾഡ് കപ്പ് ജേഴ്സിയും മെഡലും വിറ്റു!

2022ലെ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനയായിരുന്നു സ്വന്തമാക്കിയിരുന്നത്. കലാശ പോരാട്ടത്തിൽ ഫ്രാൻസാണ് അർജന്റീനക്ക് മുന്നിൽ പരാജയപ്പെട്ടത്. വേൾഡ് കപ്പ് കിരീട ജേതാക്കളായ അർജന്റീന ടീമിന്റെ ഭാഗമായിരുന്നു എക്സിക്കിയേൽ പലാസിയോസ്.ഖത്തർ വേൾഡ് കപ്പിൽ 3 മത്സരങ്ങളിൽ ഇദ്ദേഹം കളിച്ചിട്ടുണ്ട്. നിലവിൽ ജർമ്മൻ ക്ലബ്ബായ ബയേർ ലെവർകൂസന്റെ താരം കൂടിയാണ് പലാസിയോസ്.

എന്നാൽ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലാണ് ഇപ്പോൾ ഉള്ളത്. എന്തെന്നാൽ അദ്ദേഹത്തിന്റെ ഭാര്യയായ യെസീക്ക ഫ്രയാസുമായി അദ്ദേഹം പിരിഞ്ഞു താമസിക്കുകയാണ്. ഡൈവേഴ്സുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അർജന്റീനയിലെ ഒരു പ്രശസ്ത ഇൻഫ്ലുവൻസർ കൂടിയാണ് യെസീക്ക. എന്നാൽ ഒരു വീടിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ടു കൊണ്ട് ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ യെസീക്ക തന്റെ ഷെയർ പലാസിയോസിനോട് ആവശ്യപ്പെട്ടിരുന്നു. ആ ഷെയർ നൽകാൻ തയ്യാറായിട്ടില്ലെങ്കിൽ എല്ലാ ജേഴ്സികളും വേൾഡ് കപ്പ് മെഡലും താൻ ലേലം ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു.പക്ഷേ പണം നൽകാൻ ഈ താരം തയ്യാറായിരുന്നില്ല. ഇതോടുകൂടി യെസീക്ക പറഞ്ഞത് പ്രവർത്തിച്ചു കാണിച്ചിട്ടുണ്ട്. താരത്തിന്റെ വേൾഡ് കപ്പ് ജേഴ്സിയും വേൾഡ് കപ്പ് മെഡലും താരത്തിന്റെ മുൻ ഭാര്യ ഇപ്പോൾ ലേലത്തിൽ വിറ്റിട്ടുണ്ട്.

തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് യെസീക്ക ഇക്കാര്യം അറിയിച്ചിട്ടുള്ളത്.2021ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്.എന്നാൽ പിന്നീട് പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. പലാസിയോസിന് തന്റെ കരിയറിലെ അമൂല്യമായ വസ്തുക്കളാണ് ഇപ്പോൾ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. നിലവിൽ ജർമ്മൻ ലീഗിൽ 17 മത്സരങ്ങൾ ബയേറിന് വേണ്ടി കളിച്ച താരം 3 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *