മിന്നും പ്രകടനവുമായി ബ്രൂണോ, തകർപ്പൻ വിജയം നേടി പോർച്ചുഗൽ.
ഇന്നലെ നടന്ന യൂറോ യോഗ്യത മത്സരത്തിൽ തകർപ്പൻ വിജയം നേടി പോർച്ചുഗൽ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസിന്റെ മികവിലാണ് ഈ തകർപ്പൻ വിജയം പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്.
രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് മത്സരത്തിൽ ബ്രൂണോ നേടിയത്.ക്രിസ്റ്റ്യാനോ,ഫെലിക്സ്,സിൽവ എന്നിവരായിരുന്നു പോർച്ചുഗലിന്റെ മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്.മത്സരത്തിന്റെ 44 മിനിട്ടിൽ സിൽവയാണ് പോർച്ചുഗലിന്റെ അക്കൗണ്ട് തുറന്നത്.ബ്രൂണോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.
Final da partida! ⏹️ Portugal continua imbatível na qualificação para o Europeu! #VesteABandeira pic.twitter.com/My77sHl4f2
— Portugal (@selecaoportugal) June 17, 2023
പിന്നീട് 77 മിനിറ്റിൽ മിനുട്ടിൽ ബ്രൂണോ ഗോൾ നേടി.റൂബൻ നെവസാണ് അസിസ്റ്റ് നേടിയത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിലും പോർച്ചുഗലിനു വേണ്ടി ഗോൾ നേടിക്കൊണ്ട് ബ്രൂണോ മികവ് തെളിയിക്കുകയായിരുന്നു.മത്സരത്തിൽ പോർച്ചുഗൽ തന്നെയാണ് ആധിപത്യം പുലർത്തിയിരുന്നത്.
3 മത്സരങ്ങളാണ് ഈ യോഗ്യതയിൽ പോർച്ചുഗൽ കളിച്ചിട്ടുള്ളത്. മൂന്നിലും വിജയിച്ചുകൊണ്ട് 9 പോയിന്റുമായി പോർച്ചുഗൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.ഇനി അടുത്ത മത്സരത്തിൽ ഐസ്ലാൻഡ് ആണ് പോർച്ചുഗലിന്റെ എതിരാളികൾ.