മികച്ച താരം ആര്?മികച്ച ഗോൾ കീപ്പർ ആര്?:എമി മാർട്ടീനെസ് പറയുന്നു!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി ഉജ്ജ്വല പ്രകടനം നടത്തിയ താരമാണ് അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്. പല മത്സരങ്ങളിലും അർജന്റീനയെ രക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവും ഫിഫ ബെസ്റ്റ് പുരസ്കാരവുമൊക്കെ ഈ അർജന്റൈൻ ഗോൾകീപ്പർ ആയിരുന്നു സ്വന്തമാക്കിയിരുന്നത്.
എന്നാൽ എമി മാർട്ടിനസിന്റെ അഭിപ്രായത്തിൽ വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറോ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറോ താനല്ല.മറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് അദ്ദേഹത്തിന് ഉള്ളത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ പുറത്തുവിട്ട വീഡിയോയിലാണ് അർജന്റീന ഗോൾകീപ്പർ ഇക്കാര്യം തുറന്നു പറയുന്നത്.
വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആരാണ് എന്നുള്ള ചോദ്യത്തിന് ഗോൾഡൻ ഗ്ലൗ ജേതാവായ എമി മാർട്ടിനസ് പറഞ്ഞ ഉത്തരം മൊറോക്കോയുടെ ഗോൾകീപ്പറായ യാസീൻ ബോനോയാണ് എന്നാണ്. അടുത്ത ചോദ്യം ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആരാണ് എന്നുള്ളതാണ്. ഫിഫ ബെസ്റ്റ് പുരസ്കാര ജേതാവായ എമി പറഞ്ഞത് റയൽ മാഡ്രിഡ് ഗോൾ കീപ്പറായ തിബൌട് കോർട്ടുവ എന്നാണ്.
🗣 Emiliano Martínez: “Best goalkeeper in the world? Courtois.” @goal #rmalive pic.twitter.com/PdGJ7OM6BB
— Madrid Zone (@theMadridZone) March 21, 2023
ലോകത്തെ ഏറ്റവും മികച്ച താരം ആരാണ് എന്ന ചോദ്യത്തിന് ഒരു സംശയവും ഇല്ലാതെ എമിക്ക് ഉത്തരം പറയാൻ കഴിഞ്ഞു.ലയണൽ മെസ്സി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഏറ്റവും വലിയ തമാശക്കാരൻ ആരാണ് എന്നുള്ള ചോദ്യത്തിന് പപ്പു ഗോമസെന്നും ഏറ്റവും സീരിയസ് ആയിട്ടുള്ള താരം ആരാണ് എന്ന ചോദ്യത്തിന് ടാഗ്ലിയാഫിക്കോ എന്നുമാണ് ഈ അർജന്റീന ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്. ഏറ്റവും കൂടുതൽ മദ്യപിക്കുന്ന വ്യക്തി സെർജിയോ അഗ്വേറോയാണെന്നും എമി മാർട്ടിനസ് കൂട്ടിച്ചേർത്തിട്ടുണ്ട്.