മാറ്റങ്ങളുണ്ടാവും, അർജന്റീനയെ നേരിടാനുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ അർജന്റീനയും ബ്രസീലും ഒരിക്കൽ കൂടി മുഖാമുഖം വരികയാണ്. ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്കാണ് ഈ ക്ലാസ്സിക്കോ പോരാട്ടം അരങ്ങേറുക. അർജന്റീനയുടെ മൈതാനത്താണ് മത്സരം നടക്കുക.

നിലവിൽ ബ്രസീലിന് വേൾഡ് കപ്പ് യോഗ്യത ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും അർജന്റീനക്കെതിരെ ജയം മാത്രമായിരിക്കും ബ്രസീലിന്റെ ലക്ഷ്യം. ഏതായാലും ഈ മത്സരത്തിനുള്ള സാധ്യത ഇലവൻ ഇപ്പോൾ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ പുറത്ത് വിട്ടിട്ടുണ്ട്. പരിശീലനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഈ ഇലവൻ കണക്കാക്കുക.

കഴിഞ്ഞ കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ നിന്നും മൂന്ന് മാറ്റങ്ങൾ ടിറ്റെ വരുത്തുമെന്നാണ് അറിയാൻ കഴിയുന്നത്.പ്രതിരോധനിരയിൽ തിയാഗോ സിൽവക്ക്‌ സ്ഥാനം ലഭിച്ചേക്കില്ല. മറിച്ച് എഡർ മിലിറ്റാവോയായിരിക്കും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവുക.സസ്‌പെൻഷൻ ലഭിച്ച കാസമിറോക്ക്‌ പകരം ഫാബിഞ്ഞോയെയാണ് ടിറ്റെ പരിഗണിക്കുക.കൂടാതെ ഗബ്രിയേൽ ജീസസിനും സ്ഥാനം നഷ്ടമാവും. പകരം മാത്യൂസ് കുഞ്ഞയായിരിക്കും ഇടം നേടുക.

ഗ്ലോബോ നൽകുന്ന സാധ്യത ഇലവൻ ഇങ്ങനെയാണ്.

Alisson, Danilo, Éder Militão, Marquinhos and Alex Sandro; Fabinho, Fred and Lucas Paquetá; Raphinha, Matheus Cunha and Neymar

നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. അതേസമയം ബ്രസീലിനെ പരാജയപ്പെടുത്തിയാൽ അർജന്റീനക്ക്‌ ഏകദേശം വേൾഡ് കപ്പ് യോഗ്യത ഉറപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *