മാരക്കാനയിലെ യുദ്ധത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ചിരവൈരികളായ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന. ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്. അർജന്റീനയുടെ പ്രതിരോധനിരതാരമായ നിക്കോളാസ് ഓട്ടമെന്റി നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.
Nicolás Otamendi! 🇦🇷 pic.twitter.com/mbRTYVtIDp
— Roy Nemer (@RoyNemer) November 22, 2023
മത്സരത്തിനു മുന്നേ തന്നെ വിവാദങ്ങൾ നടന്നിരുന്നു. അർജന്റീന ആരാധകരും ബ്രസീൽ പോലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.അതുകൊണ്ടുതന്നെ മത്സരം വൈകിയാണ് ആരംഭിച്ചത്.മത്സരവും വളരെ കടുത്തതായിരുന്നു.ആദ്യപകുതിയിൽ നിരവധി ഫൗളുകൾ കണ്ടു.പ്രത്യേകിച്ച് ബ്രസീലായിരുന്നു ഫൗൾ വഴങ്ങുന്നതിൽ മുന്നിൽ നിന്നിരുന്നത്.
Nicolás Otamendi scores for Argentina! 🇦🇷pic.twitter.com/d9VtyFDR72
— Roy Nemer (@RoyNemer) November 22, 2023
രണ്ടാമത്തെ ഹാഫിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്.ഓട്ടമെന്റി ഹെഡ്ഡറിലൂടെയാണ് ഗോൾ നേടിയത്.ഈ ഗോൾ ആണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ അവസാനത്തിൽ ജോലിന്റണ് റെഡ് കാർഡ് ലഭിച്ചതും ബ്രസീലിനെ തിരിച്ചടിയായി. തുടർച്ചയായ മൂന്നാം തോൽവിയാണ് ഇപ്പോൾ ബ്രസീൽ വഴങ്ങിയിട്ടുള്ളത്.