മാരകഫോമിൽ നെയ്മർ, ഇതിഹാസങ്ങളുടെ റെക്കോർഡിനൊപ്പമെത്തി!
സൂപ്പർ താരം നെയ്മർ ജൂനിയർ ബ്രസീലിന് വേണ്ടി തകർത്തു കളിക്കുകയാണ്. കഴിഞ്ഞ രണ്ട് യോഗ്യത മത്സരത്തിലും ബ്രസീൽ വിജയം നേടിയപ്പോൾ ആകെ നേടിയ നാല് ഗോളിലും നെയ്മറുടെ പങ്കാളിത്തമുണ്ടായിരുന്നു. ഇക്വഡോറിനെതിരെ ഗോളും അസിസ്റ്റും നേടിയ നെയ്മർ പരാഗ്വക്കെതിരെയും ഇത് തന്നെ ആവർത്തിച്ചു.ഈ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ആകെ നെയ്മർ അഞ്ച് ഗോളും നാല് അസിസ്റ്റുകളും ഇതിനോടകം നേടിക്കഴിഞ്ഞു. അതായത് 9 ഗോളുകളിൽ താരം പങ്കാളിത്തം വഹിച്ചു കഴിഞ്ഞു.സമീപകാലത്ത് ബ്രസീലിന് വേണ്ടി മിന്നുന്ന ഫോമിലാണ് നെയ്മർ എന്നുള്ളതിന്റെ തെളിവുകളാണ് ഇവ.ബ്രസീലിനായി ആകെ 105 മത്സരങ്ങൾ കളിച്ച താരം 66 ഗോളുകളും 46 അസിസ്റ്റുകളും നേടിയിട്ടുണ്ട്.105 മത്സരങ്ങളിൽ നിന്ന് 112 ഗോൾപങ്കാളിത്തം ഇതിനോടകം തന്നെ നെയ്മർ വഹിച്ചു കഴിഞ്ഞു. മാത്രമല്ല ഒരു അസിസ്റ്റ് കൂടി നേടിയാൽ ഇതിഹാസതാരം പെലെയോടൊപ്പമെത്താൻ നെയ്മർക്ക് സാധിക്കും.
Neymar in the 2022 World Cup Qualifiers:
— 𝗡𝗲𝘆𝗺𝗮𝗿 𝗡𝗲𝘄𝘀 (@Neymoleque) June 9, 2021
🥇Goals (5)
🥇Assists (4)
🥇Goals + Assists (9)
🥇Mins per goal participation (40)
🥇Key passes per game (3.0)
🥇 Shots on target (11)
🥇 Dribbles (34)
🥇 Duels won (64)
🥇 Penalties suffered (2)
🥇 Best avg SofaScore rating (9.23) pic.twitter.com/LEZYki1sXL
അതേസമയം മറ്റൊരു റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് നെയ്മർ.ബ്രസീലിനായി വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് നിലവിൽ നെയ്മർ ഇതിഹാസങ്ങൾക്കൊപ്പം പങ്കിടുന്നത്.18 യോഗ്യത മത്സരങ്ങൾ കളിച്ച നെയ്മർ 11 ഗോളുകളാണ് നേടിയിട്ടുള്ളത്.ഇതിഹാസതാരങ്ങളായ റൊമാരിയോ, സീക്കോ എന്നിവർക്കൊപ്പമാണ് നെയ്മറുടെ സ്ഥാനം.10 ഗോളുകൾ വീതം നേടിയ കക്ക,ലൂയിസ് ഫാബിയാനോ, റൊണാൾഡോ, ടോസ്റ്റാവോ എന്നിവരാണ് രണ്ടാം സ്ഥാനത്ത്.9 ഗോളുകൾ നേടിയ റിവാൾഡോ മൂന്നാമതും 7 ഗോളുകൾ വീതം നേടിയ അഡ്രിയാനോ, ബെബറ്റോ,ജീസസ് എന്നിവർ നാലാമതുമുണ്ട്. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഒരു ഗോൾ കൂടി നെയ്മർ നേടുകയാണെങ്കിൽ ഈ റെക്കോർഡ് സ്വന്തം പേരിലാക്കാൻ നെയ്മർക്ക് സാധിക്കും.