മഷെരാനോ അർജന്റൈൻ ടീമിൽ തിരിച്ചെത്തി !
അർജന്റൈൻ പ്രതിരോധനിരയിലെ ഇതിഹാസതാരമായിരുന്ന ഹവിയർ മഷെരാനോ അർജന്റീനയുടെ ദേശീയ ടീമിൽ തിരിച്ചെത്തി. കളിക്കാരന്റെ വേഷത്തിലല്ല, മറിച്ച് മാനേജ്മെന്റ് റോളിലാണ് താരം അർജന്റീന ടീമിൽ തന്നെ തിരിച്ചെത്തിയത്. മെത്തഡോളജി ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റിലെ ഒരു അംഗമായാണ് മഷെരാനോ നിയമിതനായിരിക്കുന്നത്. ഇന്നലെയാണ് ഇദ്ദേഹത്തെ നിയമിച്ചതായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചത്. അർജന്റീനക്ക് വേണ്ടി നൂറോളം മത്സരങ്ങൾ കളിച്ച താരമാണ് മഷെരാനോ.കുറച്ചു മുമ്പായിരുന്നു അദ്ദേഹം ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നത്.
Javier Mascherano joins player and team development of Argentina national teams. https://t.co/VxNUQBnExR
— Mundo Albiceleste 🇦🇷 (@MundoAlbicelest) January 5, 2021
അർജന്റൈൻ സീനിയർ ടീമിന്റെയും യൂത്ത് ടീമിന്റെയും കേളിശൈലിയിലും ഫിസിക്കൽ അപ്രോച്ചിലും ഒരു പൊതുവായ രൂപം കൈവരുത്തുക എന്നുള്ളതാണ് ഈ ഡിപ്പാർട്മെന്റിന്റെ ഉത്തരവാദിത്തം. ഇതിന് പുറമേ യുവപ്രതിഭകളെ കണ്ടെത്തുക എന്നൊരു ജോലി കൂടി ഇവർക്കുണ്ട്. പ്രതിരോധനിരയിലേക്ക് കൂടുതൽ മെച്ചപ്പെട്ട താരങ്ങളെ കണ്ടെത്താൻ ഇദ്ദേഹത്തിന്റെ വരവ് സഹായകരമാവുമെന്നാണ് അർജന്റൈൻ അധികൃതരുടെ കണക്കുകൂട്ടലുകൾ. നിലവിൽ ലയണൽ സ്കലോണി, റോബെർട്ടോ അയാള, വാൾട്ടർ സാമുവൽ എന്നിവരൊക്കെ തന്നെയും അർജന്റൈൻ മാനേജ്മെന്റിൽ ഉണ്ട്. ഇവരെല്ലാം തന്നെ ദേശീയ ടീമിൽ നിന്നും വിരമിച്ച ശേഷം മാനേജ്മെന്റ് റോളിൽ എത്തിയ വ്യക്തികളാണ്. ഏതായാലും മഷെരാനോക്ക് അർജന്റൈൻ ടീമിനെ സഹായിക്കാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
❗Javier Mascherano starts his adventure off the pitch alongside Óscar Hernández, former Barça youth coach. They will work together in a job with the Argentine national team.#FCB #AFA 🇦🇷
— Barça Buzz (@Barca_Buzz) January 5, 2021
Via: @albert_roge pic.twitter.com/yNNaRhiZwI