മഴവില്ല് വിരിയിച്ച് മെസ്സി,
അർജന്റീനക്ക് ജയം!
ലോക ചാമ്പ്യന്മാരായതിനുശേഷം ഉള്ള ആദ്യ മത്സരത്തിൽ അർജന്റീനക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന പനാമയെ പരാജയപ്പെടുത്തിയത്. നായകൻ ലയണൽ മെസ്സി തന്നെയാണ് മത്സരത്തിൽ തിളങ്ങിയത്.
തിയാഗോ അൽമാഡ,ലയണൽ മെസ്സി എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച ഫ്രീകിക്ക് മെസ്സി എടുക്കുകയും അത് ബാറിൽ തട്ടി തെറിക്കുകയും ആയിരുന്നു.ആദ്യ പകുതിയിൽ ഒന്നും നേടാനാവാതെയാണ് അർജന്റീന നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയം വിട്ടത്. പിന്നീട് മത്സരത്തിന്റെ 78ആം മിനുട്ടിൽ ലയണൽ മെസ്സിക്ക് വീണ്ടും ഫ്രീകിക്ക് ലഭിച്ചു.
Messi scores his 800th goal with this wonderful free kick. 🐐
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 24, 2023
pic.twitter.com/SPCY6FRjTw
ആ ഫ്രീക്കിക്കും ബാറിൽ തട്ടിത്തെറിച്ചു. പക്ഷേ ബോക്സിനകത്തുണ്ടായിരുന്ന തിയാഗോ അൽമാഡക്ക് ഇത്തവണ പിഴച്ചില്ല.അദ്ദേഹം അത് ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് 89ആം മിനിട്ടിലായിരുന്നു അർജന്റീനക്ക് ഫ്രീകിക്ക് ലഭിച്ചത്. ഇത്തവണ ലയണൽ മെസ്സിക്ക് വിലങ്ങ് തടിയാവാൻ ബാറിന് സാധിച്ചില്ല. മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോൾകീപ്പർക്ക് ഒരു അവസരവും നൽകാതെ പോസ്റ്റിൽ കയറുകയായിരുന്നു.
മെസ്സി തന്നെയാണ് മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയത്. മത്സരത്തിൽ അർജന്റീന ലഭിച്ച ഫ്രീകിക്കുളെല്ലാം മെസ്സി എതിരാളികൾക്ക് അപകടം ഉണ്ടാക്കിയിരുന്നു. ഈ ഗോൾ നേട്ടത്തോടുകൂടി തന്റെ കരിയറിൽ ആകെ 800 ഗോളുകൾ പൂർത്തിയാക്കാനും ഇപ്പോൾ മെസ്സിക്ക് കഴിഞ്ഞു.