മലമുകളിൽ കളിക്കേണ്ട,അർജന്റീനയുടെ മത്സരം ബാഴ്സലോണയുടെ മൈതാനത്തേക്ക് മാറ്റി!

വരുന്ന മാർച്ച് മാസത്തിൽ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന കളിക്കുക. ആദ്യമത്സരത്തിൽ വെനിസ്വേലയാണ് അർജന്റീനയുടെ എതിരാളികൾ. മാർച്ച് ഇരുപത്തിയഞ്ചാം തീയതിയാണ് ഈ മത്സരം അരങ്ങേറുക. രണ്ടാമത്തെ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഇക്വഡോറാണ്. മാർച്ച് 30 ആം തീയതിയാണ് ഈ മത്സരം നടക്കുക.

ഇക്വഡോറിനെതിരെയുള്ള മത്സരം അർജന്റീന സംബന്ധിച്ചെടുത്തോളം എവേ മത്സരമാണ്.ഇക്വഡോറിലെ മലമുകളിലുള്ള ക്വിറ്റോ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഈ മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. പലപ്പോഴും എതിരാളികൾക്ക് കളിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണ് ക്വിറ്റോ സ്റ്റേഡിയം.എന്നാൽ അർജന്റീനക്ക് വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരം അവിടെ കളിക്കേണ്ടി വരില്ല.

അർജന്റീനക്കെതിരെയുള്ള മത്സരം അവിടെ നിന്നും മാറ്റിയതായി ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.മറിച്ച് ഈ മത്സരം ഗ്വയാക്കുവിലായിരിക്കും നടക്കുക.ഇക്വഡോറിയൻ ക്ലബ്ബായ എസ് സി ബാഴ്സലോണയുടെ മൈതാനമായ മോനുമെന്റൽ ഇസിഡ്രോ റൊമേറോ കാർബോയിലാണ് ഈ മത്സരം അരങ്ങേറുക. അർജന്റൈൻ താരങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒരു തീരുമാനമാണിത്.

നേരത്തെ തന്നെ ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടിയ ടീമാണ് അർജന്റീന.15 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള അർജന്റീന ടേബിളിലെ രണ്ടാം സ്ഥാനക്കാരാണ്.വേൾഡ് യോഗ്യതാ റൗണ്ടിലെ അവസാന റൗണ്ട് മത്സരങ്ങളാണ് അർജന്റീന അടുത്തമാസം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *