മറ്റു രാജ്യങ്ങളിലെ യുവതാരങ്ങളെ അർജന്റീന സ്വന്തമാക്കിയതിനെ കുറിച്ച് സ്കലോണിക്ക് പറയാനുള്ളത് ഇങ്ങനെ!

ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ രണ്ട് മത്സരങ്ങളാണ് നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന കളിക്കുക.ആദ്യത്തെ മത്സരത്തിൽ വെനിസ്വേലയും രണ്ടാമത്തെ മത്സരത്തിൽ ഇക്വഡോറുമാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള അർജന്റീനയുടെ പ്രാഥമിക സ്ക്വാഡിനെ ദിവസങ്ങൾക്കു മുമ്പ് പരിശീലകനായ സ്‌കലോണി പുറത്തുവിട്ടിരുന്നു. നിരവധി യുവതാരങ്ങൾ ഇതിൽ ഇടം നേടിയിരുന്നു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

17 വയസ്സുള്ള നാലു താരങ്ങളും 18 വയസ്സുള്ള മൂന്നു താരങ്ങളും ഈ സ്ക്വാഡിൽ ഇടം കണ്ടെത്തിയിരുന്നു.ഇറ്റലിയിൽ നിന്നും താരങ്ങളെ സ്‌കലോണി ടീമിലേക്ക് എത്തിച്ചിരുന്നു.ഏതായാലും ഇതേ കുറിച്ചുള്ള അഭിപ്രായങ്ങൾ ഇപ്പോൾ പരിശീലകനായ സ്‌കലോണി പങ്കുവെച്ചിട്ടുണ്ട്.അതായത് അർജന്റീനയുടെ ദേശീയ ടീമിനൊപ്പം ചേരുക എന്നുള്ളത് ആ താരങ്ങളുടെ തീരുമാനം മാത്രമായിരുന്നു എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾ തിരഞ്ഞെടുത്ത എല്ലാ താരങ്ങളോടും , യൂറോപ്പിലുള്ള യുവതാരങ്ങളോടും അവരുടെ കുടുംബത്തോടും ഞങ്ങൾ സംസാരിച്ചിരുന്നു. അവർ ടീമിലേക്ക് വരാൻ തീരുമാനിച്ചു. അല്ലാതെ അക്കാര്യം ഞങ്ങളല്ല തീരുമാനിച്ചത്. എന്തായാലും ഒരു സമയം വരുമ്പോൾ ഏത് നാഷണൽ ടീമിനൊപ്പം കളിക്കണം എന്നുള്ളത് തീരുമാനിക്കേണ്ടത് അവരാണ്. അല്ലാതെ ഞങ്ങളല്ല. അർജന്റീനക്ക് വേണ്ടി കളിക്കണം എന്നുള്ളത് തീരുമാനിച്ചത് അവർ തന്നെയാണ് ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

യുവതാരങ്ങളായ Luka Romero,Matías Soulé,Franco Carboni,Valentín Carboni,Alejandro Garnacho,Nicolás Paz,Tiago Geralnik എന്നിവരെയാണ് സ്കലോണി പ്രാഥമിക സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. ഇവരെല്ലാവരും തന്നെ യൂറോപ്യൻ ക്ലബുകൾക്ക് വേണ്ടി കളിക്കുന്ന താരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *