മറഡോണയുടെ സ്മരണാർത്ഥമുള്ള ‘ peace Match ‘, ലയണൽ മെസ്സി പങ്കെടുക്കും!

2020 നവംബർ 25 നായിരുന്നു ഫുട്ബോൾ ഇതിഹാസമായ ഡിയഗോ മറഡോണ ലോകത്തോട് വിട പറഞ്ഞത്. ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു Peace Match സംഘടിപ്പിക്കാൻ പോപ് ഫ്രാൻസിന്റെ കീഴിലുള്ള We Play For peace എന്ന ഫൗണ്ടേഷൻ തീരുമാനിച്ചിട്ടുണ്ട്. സൂപ്പർ താരം ലയണൽ മെസ്സിയും ഈ മത്സരത്തിൽ പങ്കാളിയാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവർ പുറത്തുവിട്ട ഒരു വീഡിയോയിലൂടെയാണ് താൻ പങ്കെടുക്കുമെന്ന് ലയണൽ മെസ്സി അറിയിച്ചിട്ടുള്ളത്.

നവംബർ 14ാം തീയതി റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വച്ചാണ് ഈ ഒരു മത്സരം നടക്കുക. ഒരുപാട് ഇതിഹാസങ്ങളും സൂപ്പർതാരങ്ങളും ഈ മത്സരത്തിന്റെ ഭാഗമാകുന്നുണ്ട്.റൊണാൾഡീഞ്ഞോ,ജിയാൻ ലൂയിജി ബുഫൺ,ഹൊസെ മൊറിഞ്ഞോ എന്നിവർക്ക് ഈ ‘സമാധാന മത്സരത്തിന്റെ ‘ഭാഗമാവുമെന്ന് വീഡിയോയിലൂടെ അറിയിച്ചിട്ടുണ്ട്.

മാത്രമല്ല ഇവാൻ റാക്കിട്ടിച്ച്,ഡാനി ആൽവസ്,പെപെ റെയ്ന,ലൂയിസ് സുവാരസ്,ഡി മരിയ,മാക്സി റോഡ്രിഗസ് എന്നിവരും ഈ മത്സരത്തിന്റെ ഭാഗമാകും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് മൂന്നാമത്തെ എഡിഷനാണ് നടത്തപ്പെടുന്നത്.ഒക്ടോബർ പത്താം തീയതിയാണ് ഈ വീഡിയോ പബ്ലിഷ് ചെയ്തിട്ടുള്ളത്. ഖത്തർ വേൾഡ് കപ്പ് ആരംഭിക്കുന്നതിന് ഒരാഴ്ച മുന്നേയാണ് ഈ Peace match സംഘടിപ്പിക്കപ്പെടുക.

ആ വീഡിയോയിൽ ലയണൽ മെസ്സി പറയുന്ന വാക്കുകൾ ഇങ്ങനെയാണ്. ” പോപിനൊപ്പവും ഈ മികച്ച താരങ്ങളോടൊപ്പം എനിക്ക് ഈ അവസരം ലഭിച്ചതിൽ ഒരുപാട് നന്ദിയുണ്ട്. നമുക്ക് ഒരുമിച്ച് നിന്നുകൊണ്ട് വ്യത്യസ്തതകൾ സൃഷ്ടിക്കാൻ ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

ലോകത്ത് സമാധാനം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈയൊരു മത്സരം സംഘടിപ്പിക്കുന്നത്. ലയണൽ മെസ്സി പങ്കെടുക്കുന്നതോടെ വലിയ രൂപത്തിലുള്ള പ്രചാരം ഈ മത്സരത്തിന് ഉണ്ടാവുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *