മറഡോണക്കൊപ്പമെത്തി ലൗറ്ററോ,ഈ വർഷം ഗംഭീരമായിരുന്നുവെന്ന് താരം!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന പെറുവിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലൗറ്ററോ മാർട്ടിനസ് നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നാണ് ലൗറ്ററോ മാർട്ടിനസ് ഈ ഗോൾ നേടിയിട്ടുള്ളത്.

ഇതോടുകൂടി ലൗറ്ററോ ഒരു റെക്കോർഡിൽ എത്തിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ചാമത്തെ താരം എന്ന റെക്കോർഡ് ലൗറ്ററോ സ്വന്തമാക്കി കഴിഞ്ഞു.അർജന്റൈൻ ഇതിഹാസമായ മറഡോണക്കൊപ്പമാണ് അദ്ദേഹം എത്തിയിട്ടുള്ളത്.രണ്ടുപേരും അർജന്റീനക്ക് വേണ്ടി 32 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. മാത്രമല്ല ഇന്നത്തെ ഗോൾ അർജന്റീന തങ്ങളുടെ ചരിത്രത്തിൽ നേടുന്ന 1999 ആമത്തെ ഗോളായിരുന്നു.അതും കൂടി എടുത്തു പറയേണ്ട ഒരു കാര്യമാണ്.

അർജന്റീന ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് മെസ്സിയാണ്.112 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. 55 ഗോളുകൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട രണ്ടാം സ്ഥാനത്തും 41 ഗോളുകൾ നേടിയ സെർജിയോ അഗ്വേറോ മൂന്നാം സ്ഥാനത്തും 35 ഗോളുകൾ നേടിയ ക്രെസ്പോ നാലാം സ്ഥാനത്തുമാണ്.ഇവരുടെയൊക്കെ റെക്കോർഡ് തകർക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ ലൗറ്ററോക്ക് മുന്നിലുള്ളത്.

അർജന്റീനയുടെ ഈ വർഷത്തെ മത്സരങ്ങൾ അവസാനിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ചില കാര്യങ്ങൾ ലൗറ്ററോ പറഞ്ഞിട്ടുണ്ട്.അത് നമുക്ക് നോക്കാം.

” എല്ലാവരും അർജന്റീനയെ തോൽപ്പിക്കാൻ നോക്കുന്നവരാണ്. ഇവിടുത്തെ നായകന്മാർ അർജന്റീനയാണ്. ചില കാര്യങ്ങൾ ഇമ്പ്രൂവ് ആവാനുണ്ട്.പക്ഷേ ഇതേ വഴിയിൽ തന്നെ ഞങ്ങൾ തുടരണം.ഈ വർഷം വളരെയധികം പോസിറ്റീവായിരുന്നു.വിജയത്തോടുകൂടി ഈ വർഷം അവസാനിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു.പെർഫോമൻസിന്റെ കാര്യത്തിലും ഗോളുകളുടെ കാര്യത്തിലും വിജയങ്ങളുടെ കാര്യത്തിലും അർജന്റീനയെ സംബന്ധിച്ചിടത്തോളവും ഇത് മികച്ച വർഷമായിരുന്നു. ഞങ്ങൾ ഓരോ ദിവസം കൂടുന്തോറും ഇമ്പ്രൂവ് ആവുന്നുണ്ട് ” ഇതാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്

കഴിഞ്ഞ കോപ്പ അമേരിക്കയിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ ലൗറ്ററോക്ക് സാധിച്ചിരുന്നു.ആ ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നത് താരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *