മത്സരത്തിനിടയിൽ നെഞ്ചുവേദന, പേടിച്ച് ഇല്ലാതായിപ്പോയെന്ന് എച്ചവേരി!
ഇന്നലെ നടന്ന സൗത്ത് അമേരിക്കൻ ഒളിമ്പിക് യോഗ്യത മത്സരത്തിൽ അർജന്റീന തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു അർജന്റീനയുടെ അണ്ടർ 23 ടീം ചിലിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം തിയാഗോ അൽമേഡ ഇരട്ട ഗോളുകൾ നേടുകയായിരുന്നു. നെക്സ്റ്റ് മെസ്സി എന്നറിയപ്പെടുന്ന ക്ലോഡിയോ എച്ചവേരി മത്സരത്തിൽ അർജന്റീനക്ക് വേണ്ടി കളിച്ചിരുന്നു.
എന്നാൽ മത്സരത്തിന്റെ 35ആം മിനിട്ടിൽ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.തുടർന്ന് അദ്ദേഹം കുറച്ച് സമയം ചികിത്സ തേടി.അതിനുശേഷം വീണ്ടും അദ്ദേഹം കളി പുനരാരംഭിക്കുകയായിരുന്നു. ഏതായാലും ആ ബുദ്ധിമുട്ടിനെ കുറിച്ച് ഇപ്പോൾ എച്ചവേരി തന്നെ മത്സരശേഷം സംസാരിച്ചിട്ടുണ്ട്. മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള ഒരു കടുത്ത നെഞ്ചുവേദന തനിക്ക് ഉണ്ടായെന്നും താനാകെ പേടിച്ചുപോയി എന്നുമാണ് എച്ചവേരി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣️"EN EL PARTIDO ME AGARRÓ UN DOLOR EN EL PECHO MUY FUERTE, NO PODÍA RESPIRAR MUY BIEN. NUNCA ME HABÍA PASADO ALGO ASÍ Y SENTÍ MUCHO MIEDO"
— TyC Sports (@TyCSports) January 31, 2024
🎙️ El Diablito Echeverri reveló por qué salió a los 64' de la goleada ante #Chile. Afortunadamente, Claudio expresó: "Ahora estoy bien". pic.twitter.com/lAfdkVNcDD
” മത്സരത്തിനിടയിൽ എനിക്ക് കടുത്ത നെഞ്ചുവേദന ഉണ്ടാവുകയായിരുന്നു.എനിക്ക് ശ്വാസം പോലും എടുക്കാൻ സാധിച്ചിരുന്നില്ല.ഞാൻ നന്നായി പേടിച്ചിരുന്നു.ഞാൻ പിന്നീട് ചാടുകയായിരുന്നു. അങ്ങനെയാണ് ശ്വാസമെടുക്കാൻ കഴിഞ്ഞത്. ദൈവത്തിനോട് ഞാൻ നന്ദി പറയുന്നു.അതിനുശേഷം ഞാൻ ഓക്കെയായി.ഏതായാലും ഇക്കാര്യത്തിൽ ഞാൻ ഡോക്ടർമാരെ കാണാൻ പോവുകയാണ്.കാരണം ഇതിനു മുൻപ് ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഞാൻ വളരെയധികം പേടിച്ചുപോയി ” ഇതാണ് 17 കാരനായ എച്ചവേരി പറഞ്ഞിട്ടുള്ളത്.
നിലവിൽ അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിന്റെ താരമാണ് എച്ചവേരി. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി അദ്ദേഹത്തെ സ്വന്തമാക്കിയതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു.അർജന്റൈൻ ആരാധകർ വലിയ പ്രതീക്ഷകളോടുകൂടി നോക്കിക്കാണുന്ന ഒരു താരം കൂടിയാണ് എച്ചവേരി.