മത്സരങ്ങൾ മാറ്റിവെക്കണമെന്ന അപേക്ഷയുമായി ഫിഫ,ബ്രസീൽ-അർജന്റീന മത്സരം അനിശ്ചിതത്വത്തിൽ!
ഈ മാസം നടക്കുന്ന കോൺമെബോളിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ മാറ്റിവെക്കണമെന്ന അപേക്ഷയുമായി ഫിഫ. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലുള്ള ഒരു അപേക്ഷയുമായി ഫിഫ കോൺമെബോളിനെ സമീപിച്ചത്. അർജന്റൈൻ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഈ മാസം നടക്കുന്ന ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ മാറ്റിവെക്കണമെന്നാണ് ഫിഫയുടെ ആവിശ്യം. കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യാത്രാവിലക്കുകളുമാണ് ഫിഫയെ ഇത്തരത്തിലുള്ള ഒരു റിക്വസ്റ്റ് കോൺമെബോളിന് നൽകാൻ പ്രേരിപ്പിച്ചത്.
FIFA requesting to postpone CONMEBOL World Cup qualifiers. https://t.co/PcycetglcE
— Mundo Albiceleste 🇦🇷 (@MundoAlbicelest) March 3, 2021
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ നിരവധി താരങ്ങൾ യൂറോപ്പിലാണ് കളിക്കുന്നത്.യൂറോപ്യൻ ക്ലബുകളിൽ പലരും തങ്ങളുടെ താരങ്ങളെ ലാറ്റിനമേരിക്കയിലേക്ക് അയക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഈ ക്ലബുകൾ ഫിഫയെ സമീപിച്ച് മത്സരങ്ങൾ മാറ്റിവെക്കാൻ ആവിശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിഫ കോൺമെബോളിനെ സമീപിച്ചത്. എന്നാൽ ഇതുവരെ കോൺമെബോൾ തീരുമാനം എടുത്തിട്ടില്ല. ബ്രസീൽ-അർജന്റീന മത്സരം ഈ മാസമാണ് നടക്കുന്നത്. ഇത് മാറ്റിവെക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. കൂടാതെ ബ്രസീൽ കൊളംബിയയെയും അർജന്റീന ഉറുഗ്വയെയും നേരിടുന്നുണ്ട്.
La FIFA le va a pedir a la @CONMEBOL que cancele la doble fecha de Eliminatorias de este mes, y que la reprograme para otra fecha FIFA de acá a marzo del año que viene.
— Javier Lanza (@javierlanza) March 3, 2021
¿El motivo? No logra torcerle el brazo a los clubes europeos para que cedan a sus jugadores por tema COVID.