ഭാഗ്യം കൊണ്ടാണ് ഞങ്ങൾ കിരീടം നേടിയത് : എമിലിയാനോ മാർട്ടിനസ് പറയുന്നു
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്.അർജന്റീനയുടെ ചരിത്രത്തിലെ മൂന്നാം വേൾഡ് കപ്പ് കിരീടമാണ് ലയണൽ മെസ്സിയുടെ നായകത്വത്തിൽ അവർ കരസ്ഥമാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന റോഡ്രിഗോ ഡി പോൾ നടത്തിയിരുന്നു. അതായത് ചരിത്രത്തിലെ ഏറ്റവും മികച്ച അർജന്റീന ടീം തങ്ങളാണ് ഡി പോൾ പറഞ്ഞിരുന്നത്.
എന്നാൽ ഇതിനോട് ഇപ്പോൾ അർജന്റീനയുടെ ഗോൾകീപ്പറായ എമി മാർട്ടിനെസ്സ് പ്രതികരിച്ചിട്ടുണ്ട്. അതായത് ചരിത്രത്തിലെ ഏറ്റവും മികച്ച അർജന്റീന ടീം തങ്ങളല്ല എന്നാണ് കീപ്പർ പറഞ്ഞിട്ടുള്ളത്. കിരീടം നേടാൻ ഞങ്ങൾക്ക് ഭാഗ്യം കൂടി ഉണ്ടായിരുന്നുവെന്നും കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi and Emiliano Martínez. pic.twitter.com/8trf08efAz
— Roy Nemer (@RoyNemer) February 27, 2023
” തീർച്ചയായും ഓരോരുത്തർക്ക് അവരവരുടെ അഭിപ്രായങ്ങൾ ഉണ്ടാവും.ഡി പോൾ ആരെയും ഇകഴ്ത്താൻ വേണ്ടിയല്ല അങ്ങനെ പറഞ്ഞിട്ടുള്ളത്.എന്നെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും മികച്ച അർജന്റീന ടീം ഞങ്ങളല്ല.ഇതിനു മുൻപ് ഒരുപാട് മികച്ച ടീമുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ കിരീടം നേടാനുള്ള ഭാഗ്യമുണ്ടായത് ഞങ്ങൾക്കാണ്.രണ്ട് മത്സരങ്ങളിൽ പെനാൽറ്റികളിലൂടെ ഞങ്ങൾ വിജയിച്ചത് ഭാഗ്യത്തിന്റെ അകമ്പടിയോടെ കൂടിയാണ് “ഇതാണ് അർജന്റീന ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ മൂന്ന് കിരീടങ്ങളാണ് അർജന്റീനയുടെ ദേശീയ ടീം സ്വന്തമാക്കിയത്. കോപ്പ അമേരിക്കയും ഫൈനലിസിമയും വേൾഡ് കപ്പ് നേടിയതോടുകൂടി അർജന്റീന സമ്പൂർണ്ണമാവുകയായിരുന്നു