ബ്രൂണോയുടെ മികവിൽ തകർപ്പൻ വിജയവുമായി പോർച്ചുഗൽ, ബാഴ്സ യുവതാരങ്ങളുടെ ഗോളുകളിൽ സ്പെയിനിന് വിജയം.
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കാൻ പോർച്ചുഗലിന് സാധിച്ചിട്ടുണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗൽ നൈജീരിയയെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിൽ ബ്രൂണോ ഫെർണാണ്ടസാണ് മിന്നിതിളങ്ങിയത്.മികച്ച വിജയത്തോടെ കൂടിയാണ് പോർച്ചുഗൽ ഇപ്പോൾ ഖത്തറിലേക്ക് എത്തുന്നത്.
രണ്ട് ഗോളുകളാണ് ബ്രൂണോ ഫെർണാണ്ടസ് ഈ മത്സരത്തിൽ നേടിയിട്ടുള്ളത്. ഒമ്പതാം മിനിറ്റിൽ ഡാലോട്ടിന്റെ അസിസ്റ്റിൽ നിന്നും 35ആം മിനുട്ടിൽ പെനാൽറ്റിലൂടെയുമാണ് ബ്രൂണോ ഗോൾ കണ്ടെത്തിയിട്ടുള്ളത്.82ആം മിനുട്ടിൽ ഗോൺസാലോ റാമോസ്,84 ആം മിനുട്ടിൽ ജോവോ മരിയോ എന്നിവരാണ് പോർച്ചുഗലിന്റെ ലീഡ് വർദ്ധിപ്പിച്ചത്.ഗ്വരെരോ, റാമോസ് എന്നിവരാണ് ഈ ഗോളുകൾക്ക് വഴി ഒരുക്കിയത്.
Spain's goalscorers in their 3-1 win vs. Jordan:
— B/R Football (@brfootball) November 17, 2022
20-year-old Ansu Fati
18-year-old Gavi
20-year-old Nico Williams
🌟 pic.twitter.com/fWrgt7wx3v
അതേസമയം ഇന്നലെ നടന്ന മറ്റൊരു സൗഹൃദ മത്സരത്തിൽ സ്പെയിൻ വിജയം നേടിയിട്ടുണ്ട്. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് സ്പെയിൻ വിജയം കരസ്ഥമാക്കിയിട്ടുള്ളത്. ബാഴ്സയുടെ യുവ സൂപ്പർതാരങ്ങളായ ഗാവി,അൻസു ഫാറ്റി എന്നിവർ മത്സരത്തിൽ ഗോളുകൾ കണ്ടെത്തുകയായിരുന്നു.ശേഷിച്ച ഗോൾ നിക്കോ വില്യംസാണ് നേടിയിട്ടുള്ളത്.യെറാമി പിനോ, മാർക്കോ അസെൻസിയോ എന്നിവരാണ് അസിസ്റ്റുകൾ കരസ്ഥമാക്കിയിട്ടുള്ളത്.
വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ കെയ്‌ലർ നവാസിന്റെ കോസ്റ്റാറിക്കയെയാണ് സ്പെയിൻ നേരിടുക. അതേസമയം പോർച്ചുഗലിന്റെ എതിരാളികൾ ഘാനയാണ്.