ബ്രസീൽ vs അർജന്റീന : ക്വാളിഫയറിൽ മുന്നിലാര്? കണക്കുകൾ ഇതാ!
ഒരിക്കൽ കൂടി വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയും ബ്രസീലും തമ്മിൽ നേർക്കുനേർ വരികയാണ്. ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്കാണ് ഈ ക്ലാസ്സിക്കോ പോരാട്ടം അരങ്ങേറുക.
ഏതായാലും ഈ മത്സരത്തിന് മുന്നേ ഈ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ആർക്കാണ് മുൻതൂക്കം എന്ന് പരിശോധിക്കേണ്ടതുണ്ട്.12 മത്സരങ്ങളാണ് ഇരുടീമുകളും ഈ വേൾഡ് കപ്പ് ക്വാളിഫയറിൽ കളിച്ചിട്ടുള്ളത്. ഇതിൽ 11 മത്സരങ്ങളിലും ബ്രസീൽ വിജയിച്ചപ്പോൾ ഒരു സമനില വഴങ്ങി.34 പോയിന്റോടെ ബ്രസീൽ വേൾഡ് കപ്പ് യോഗ്യത ഉറപ്പിക്കുകയും ചെയ്തു.
അതേസമയം 12 മത്സരങ്ങളിൽ നിന്ന് 8 വിജയവും 4 സമനിലയുമാണ് അർജന്റീനക്കുള്ളത്.28 പോയിന്റാണ് അർജന്റീനയുടെ സമ്പാദ്യം. വേൾഡ് കപ്പ് യോഗ്യത അർജന്റീനക്ക് ഉറപ്പിക്കാനായിട്ടില്ല.
Argentina x Brasil: números mostram equilíbrio nas Eliminatórias, mas leve vantagem para time de Titehttps://t.co/D57ob1Rsor
— ge (@geglobo) November 14, 2021
ഇനി ബാക്കിയുള്ള കണക്കുകൾ ഒന്ന് പരിശോധിക്കാം.
ഇതാണ് കണക്കുകൾ. ഈ വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഒരല്പം മുൻതൂക്കം ബ്രസീലിന് കാണാൻ സാധിക്കും. എന്നാൽ കഴിഞ്ഞ ബ്രസീൽ-അർജന്റീന മത്സരം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. അത്കൊണ്ട് തന്നെ ഇത്തവണ ആര് വിജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.