ബ്രസീൽ ഡിഫൻഡർമാരെ മറികടന്ന് നേടിയ ഗോൾ മറക്കില്ല, സുവാരസിൽ നിന്നാണ് താൻ പഠിക്കുന്നതെന്ന് എൻഡ്രിക്ക്!
ബ്രസീലിയൻ വണ്ടർ കിഡായ എൻഡ്രിക്ക് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു പാൽമിറാസിന് വേണ്ടി നടത്തിയിരുന്നത്. ബ്രസീലിയൻ ലീഗ് കിരീടം പാൽമിറാസിന് നേടി കൊടുക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ഈ 17 കാരനായ താരത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ താരത്തെ റയൽ മാഡ്രിഡ് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. എന്നാൽ അടുത്ത ജൂലൈ മാസത്തിലാണ് എൻഡ്രിക്ക് റയൽ മാഡ്രിഡിനൊപ്പം ജോയിൻ ചെയ്യുക.
ദിവസങ്ങൾക്ക് മുന്നേ അദ്ദേഹം റയൽ ക്യാമ്പ് സന്ദർശിച്ചിരുന്നു. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കക്ക് അദ്ദേഹം ഒരു ഇന്റർവ്യൂ നൽകുകയും ചെയ്തിരുന്നു.എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരമായിരുന്ന ലൂയിസ് സുവാരസിനെ കുറിച്ച് എൻഡ്രിക്ക് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.സുവാരസിൽ നിന്നാണ് താൻ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നത് എന്നാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.പിഎസ്ജിക്കെതിരെ ബാഴ്സക്ക് വേണ്ടി ബ്രസീലിയൻ പ്രതിരോധനിര താരങ്ങളെ മറികടന്നുകൊണ്ട് അദ്ദേഹം നേടിയ ഗോളും എൻഡ്രിക്ക് ഓർമിച്ചെടുത്തു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Endrick has spoken exclusively to MARCA about his career and Real Madrid dreams 👇 https://t.co/EsOsI5RQZq
— MARCA in English 🇺🇸 (@MARCAinENGLISH) December 24, 2023
” ബാഴ്സക്കൊപ്പം അദ്ദേഹം കളിച്ച മത്സരങ്ങളിൽ ഒരുപാട് മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. തിയാഗോ സിൽവയെയും ഡേവിഡ് ലൂയിസിനെയും മറികടന്നുകൊണ്ട് അദ്ദേഹം പിഎസ്ജിക്കെതിരെ നേടിയ ഗോൾ ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്.അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ബ്രസീലിയൻ ലീഗിൽ മികച്ച പ്രകടനം നടത്തിയ അദ്ദേഹം ഒരുപാട് കാര്യങ്ങൾ ബ്രസീലിയൻ ഫുട്ബോളിന് കോൺട്രിബ്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട് “ഇതാണ് എൻഡ്രിക്ക് സുവാരസിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
ലൂയിസ് സുവാരസ് ഇപ്പോൾ ബ്രസീലിയൻ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയിലേക്ക് ചേക്കേറിയിട്ടുണ്ട്.ഇനി ലയണൽ മെസ്സിക്കൊപ്പം ഇന്റർ മയാമിക്ക് വേണ്ടിയാണ് ലൂയിസ് സുവാരസ് കളിക്കുക. കഴിഞ്ഞ സീസണിൽ ഗ്രിമിയോക്ക് വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്.ബ്രസീലിയൻ ലീഗിലെ ഗോൾഡൻ ബോൾ നേടിയത് സുവാരസായിരുന്നു.