ബ്രസീൽ ടീമിൽ പത്താം നമ്പറിന് പുതിയ അവകാശി!

നാളെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീലിന്റെ എതിരാളികൾ ഗിനിയയാണ്. നാളെ രാത്രി ഇന്ത്യൻ സമയം ഒരു മണിക്ക് ബാഴ്സലോണയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും റേസിസത്തിനെതിരെയുള്ള ക്യാമ്പയിനിന്റെ ഭാഗമായിക്കൊണ്ടും ഈ മത്സരത്തിൽ ബ്രസീൽ കറുപ്പ് ജേഴ്സിയാണ് ആദ്യം ധരിക്കുക.

ഇപ്പോഴിതാ ബ്രസീൽ താരങ്ങളുടെ ജേഴ്സി നമ്പറുകളും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ദേശീയ ടീമിൽ പത്താം നമ്പറിന് പുതിയ ഒരു അവകാശി കൂടി എത്തിച്ചേർന്നിട്ടുണ്ട്.വിനീഷ്യസ് ജൂനിയറാണ് നാളത്തെ മത്സരത്തിൽ ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സി അണിയുക. പ്രമുഖ മാധ്യമമായ ഗ്ലോബോ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സൂപ്പർ താരം നെയ്മർ ജൂനിയറാണ് ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സി ധരിക്കാറുള്ളത്.പക്ഷേ പരിക്കു മൂലം അദ്ദേഹം പുറത്താണ്. കഴിഞ്ഞ മൊറോക്കോക്കെതിരെയുള്ള മത്സരത്തിൽ റോഡ്രിഗോയായിരുന്നു പത്താം നമ്പർ ജേഴ്സി ധരിച്ചിരുന്നത്. ഇതിഹാസങ്ങൾ അണിഞ്ഞിട്ടുള്ള ആ ജേഴ്സി ഇപ്പോൾ വിനീഷ്യസ് ജൂനിയറിലേക്ക് എത്തിയിട്ടുണ്ട്. ഇതുവരെ ഇരുപതാം നമ്പർ ജേഴ്സിയായിരുന്നു വിനീഷ്യസ് ബ്രസീൽ ദേശീയ ടീമിൽ അണിഞ്ഞിരുന്നത്. മാത്രമല്ല ദിവസങ്ങൾക്കു മുമ്പാണ് റയൽ മാഡ്രിഡിന്റെ ഐതിഹാസികമായ ഏഴാം നമ്പർ ജേഴ്സി വിനീഷ്യസ് ജൂനിയർക്ക് ലഭിച്ചത്.ബാക്കി താരങ്ങളുടെ ജേഴ്സി നമ്പറുകൾ താഴെ നൽകുന്നു.

1-alisson
2-Danilo
3-Éder Militão
4-Marquinhos
5-casemiro
6-Alex Telles
7-Lucas Paquetá
8-Bruno Guimaraes
9-richarlison
10-vini jr
11-Rodrygo
12-weverton
13-vanderson
14-Robert Renan
15-Ibanez
16-Ayrton Lucas
17-Andre
18-jolinton
19-Pedro
20-Raphael Veiga
21-malcom
22-Rony
23-ederson

മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ വിനീഷ്യസ് ജൂനിയർ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.റോഡ്രിഗോ,റിച്ചാർലീസൺ എന്നിവരായിരിക്കും താരത്തിനൊപ്പം മുന്നേറ്റ നിരയിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *