ബ്രസീൽ ജേഴ്‌സിയിൽ അന്ന് മൂന്ന് സ്റ്റാറുകൾ,ഇന്ന് അഞ്ച്,ആറാവാൻ ആവേശത്തോടെ കാത്തിരിപ്പിലാണ് : പെലെ
ബ്രസീലിന്റെ ദേശീയ ടീമിനൊപ്പം 3 വേൾഡ് കപ്പുകൾ നേടിയിട്ടുള്ള ഇതിഹാസമാണ് പെലെ.വളരെ കുറഞ്ഞ പ്രായത്തിൽ തന്നെ വേൾഡ് കപ്പ് കളിക്കുകയും ഗോൾ നേടുകയും ചെയ്യാൻ പെലെക്ക് സാധിച്ചിരുന്നു.5 വേൾഡ് കപ്പുകൾ നേടിയ ബ്രസീൽ തന്നെയാണ് ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ വേൾഡ് കപ്പുകൾ നേടിയ ടീം.
ആറാം കിരീടം ലക്ഷ്യം വെച്ചു വരുന്ന ബ്രസീലിനെ കുറിച്ച് ചില കാര്യങ്ങൾ പെലെ പങ്കുവെച്ചിട്ടുണ്ട്. ഇത്തവണ ബ്രസീൽ കിരീടം നേടുമെന്ന് പെലെ ഉറച്ചു വിശ്വസിക്കുന്നത്. ബ്രസീലിന്റെ ജേഴ്സിയിൽ ആറാമത്തെ സ്റ്റാർ വരാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് താനെന്നും പെലെ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇങ്ങനെയാണ്.
Na última vez que eu usei a camisa da seleção brasileira nós inauguramos as três estrelas sobre o escudo, agora já temos cinco. Mal posso esperar para ver essa camisa com seis estrelas. pic.twitter.com/5duBM7Wa6G
— Pelé (@Pele) November 9, 2022
” ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ഖത്തർ വേൾഡ് കപ്പിന് അവശേഷിക്കുന്നത്.ബ്രസീൽ ടീം കളത്തിൽ ഇറങ്ങുന്നത് കാണാൻ എനിക്ക് കാത്തിരിക്കാൻ വയ്യ. ഞാൻ വളരെയധികം ആത്മവിശ്വാസത്തിൽ ആണല്ലോ എന്നുള്ളത് പലരും കരുതുന്നുണ്ടാവും. പക്ഷേ ഇത്തവണ ബ്രസീൽ കിരീടം നേടുമെന്ന് തന്നെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. ഞാൻ അവസാനമായി ബ്രസീൽ ജഴ്സി അണിഞ്ഞപ്പോൾ അതിൽ മൂന്ന് സ്റ്റാറുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ അത് അഞ്ചായി മാറിയിട്ടുണ്ട്.അത് 6 സ്റ്റാറുകൾ ആയി മാറാൻ ഞാൻ ആവേശത്തോടെ കൂടി കാത്തിരിക്കുകയാണ് ” ഇതാണ് പെലെയുടെ ട്വീറ്റ്.
തീർച്ചയായും ഖത്തറിൽ ആറാം കിരീടം ലക്ഷ്യം വെച്ചുകൊണ്ടാണ് നെയ്മർ ജൂനിയറും സംഘവും ഇറങ്ങുന്നത്. വളരെ ശക്തമായ ഒരു സ്‌ക്വാഡിനെ തന്നെ ബ്രസീലിയൻ പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചിട്ടുണ്ട്.സെർബിയക്കെതിരെയാണ് ബ്രസീൽ ആദ്യ മത്സരം കളിക്കുക.