ബ്രസീലുകാർ പോലും ഞങ്ങളുടെ നേട്ടത്തിൽ സന്തോഷിച്ചു: CONMEBOL ചടങ്ങിൽ സ്കലോനി!

ഒരു വലിയ ഇടവേളക്ക് ശേഷം വേൾഡ് കപ്പ് കിരീടം സൗത്ത് അമേരിക്കയിലേക്ക് എത്തിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. 20 വർഷങ്ങൾക്കു മുമ്പ് ബ്രസീൽ ആയിരുന്നു അവസാനമായി സൗത്ത് അമേരിക്കയിലേക്ക് വേൾഡ് കപ്പ് എത്തിച്ചിരുന്നത്.അതിനുശേഷം കഴിഞ്ഞ വർഷം അർജന്റീന വേൾഡ് കപ്പ് സ്വന്തമാക്കുകയായിരുന്നു. ഇന്നലെ കോൺമെബോൾ അർജന്റീനയെ ആദരിക്കുകയും ചെയ്തിരുന്നു.

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നു.സൗത്ത് അമേരിക്കയിൽ നിന്നും തങ്ങൾക്ക് ലഭിച്ച പിന്തുണയെ പറ്റി ഒരുപാട് കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അർജന്റീന വേൾഡ് കപ്പ് നേടിയപ്പോൾ ചിരവൈരികളായ ബ്രസീലുകാർ പോലും തങ്ങളുടെ വേൾഡ് കപ്പ് നേട്ടത്തിൽ സന്തോഷിച്ചു എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അർജന്റീനക്ക് പിന്നിൽ കേവലം അർജന്റീന മാത്രമായിരുന്നില്ല. സൗത്ത് അമേരിക്ക മുഴുവനും അർജന്റീനയുടെ പിറകിൽ ഉണ്ടായിരുന്നു. ഒരുപാട് ആളുകളുടെ ഈ പിന്തുണ അർജന്റീന ദേശീയ ടീമിന് സഹായകരമായി. മികച്ച രൂപത്തിൽ കളിക്കാനും കിരീടം നേടാനും അത് സഹായം ചെയ്തു. ഞങ്ങൾ കിരീടം നേടിയപ്പോൾ ബ്രസീലുകാർ പോലും സന്തോഷിച്ചു. ഞങ്ങളുടെ നാഷണൽ ടീം എന്താണ് നേടിയത് എന്നുള്ളതിന്റെ മഹത്വമാണ് അത് തെളിയിക്കുന്നത് “അർജന്റീനയുടെ പരിശീലകൻ പറഞ്ഞു.

തങ്ങളുടെ ചരിത്രത്തിലെ മൂന്നാമത്തെ വേൾഡ് കപ്പ് കിരീടമായിരുന്നു അർജന്റീന സ്വന്തമാക്കിയിരുന്നത്. അതേസമയം മറ്റൊരു സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ ക്വാർട്ടറിൽ പുറത്താവുകയായിരുന്നു. തുടർന്ന് ബ്രസീലിൽ നിന്നും വലിയ പിന്തുണയാണ് അർജന്റീനക്ക് ലഭിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *