ബ്രസീലായിരുന്നു ഫേവറേറ്റുകൾ, ഇപ്പോഴത് ഫ്രാൻസായി മാറിയിട്ടുണ്ട് : എമി മാർട്ടിനസ്‌

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30 നാണ് ഈയൊരു മത്സരം നടക്കുക. കരുത്തരായ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നതിനാൽ വിജയം അപ്രവചനീയമായ ഒരു മത്സരമാണ് ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്.

അർജന്റീനയുടെ ചിരവൈരികളായ ബ്രസീൽ ഇത്തവണ വേൾഡ് കപ്പിൽ നിന്നും നേരത്തെ പുറത്തായിരുന്നു.ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയായിരുന്നു ബ്രസീലിനെ പരാജയപ്പെടുത്തിയത്.ഇതുമായി ബന്ധപ്പെട്ട അർജന്റീനയുടെ ഗോൾ കീപ്പറായ എമി മാർട്ടിനസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.കോപ അമേരിക്കയിൽ ബ്രസീലായിരുന്നു ഫേവറേറ്റുകളെന്നും ഇപ്പോഴവർക്ക് ഫ്രാൻസാണ് ഫേവറേറ്റുകൾ എന്നുമാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബ്രസീലിൽ നടന്ന കോപ അമേരിക്കയിൽ ബ്രസീലായിരുന്നു കിരീട ഫേവറേറ്റുകൾ. എന്നാൽ ഇപ്പോൾ വേൾഡ് കപ്പിൽ ഫ്രാൻസ് ആയി മാറിയിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ പക്കൽ ഏറ്റവും മികച്ച താരമുണ്ട്.ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം അവർക്കറിയാം ഞങ്ങൾ ഒരു വേൾഡ് ക്ലാസ് ടീമാണ് എന്നുള്ളത്. തീർച്ചയായും അവർ ഞങ്ങളെ ബഹുമാനിക്കേണ്ടതുണ്ട് ” ഇതാണ് അർജന്റീനയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

ഏതായാലും അന്തിമവിജയം ആർക്കായിരിക്കും എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം അവർ കിരീടം നിലനിർത്താനാണ് ശ്രമിക്കുന്നതെങ്കിൽ ലയണൽ മെസ്സിയും സംഘവും തങ്ങളുടെ കരിയറിലെ ആദ്യ കിരീടം നേടാനാണ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *