ബ്രസീലിൽ ഒളിഞ്ഞിരിക്കുന്ന ചില അർജന്റീന ഫാൻസുണ്ട് : വിമർശനവുമായി റിച്ചാർലീസൺ!

വരുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് നിലവിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലുള്ളത്. ഏഷ്യൻ ടീമുകളായ സൗത്ത് കൊറിയ, ജപ്പാൻ എന്നിവർക്കെതിരെയാണ് ബ്രസീൽ കളിക്കുക. ഈ ബ്രസീലിയൻ ടീമിൽ ഇടം സൂപ്പർ താരം റിച്ചാർലീസണ് സാധിച്ചിരുന്നു.

പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം സജീവമായി ഇടപെടുന്ന ഒരു താരമാണ് റിച്ചാർലീസൺ. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വരാറുണ്ട്. മാത്രമല്ല ബ്രസീലിൽ നിന്ന് തന്നെ റിച്ചാർലീസണ് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഈയൊരു വിഷയത്തോട് ഇപ്പോൾ റിച്ചാർലീസൺ പ്രതികരിച്ചിട്ടുണ്ട്.

അതായത് ബ്രസീലിൽ തന്നെ ഒളിഞ്ഞിരിക്കുന്ന ചില അർജന്റീന ആരാധകരുണ്ടെന്നും അവരാണ് തന്നെ വെറുക്കുന്നത് എന്നുമാണ് റീചാർലീസൺ പറഞ്ഞിട്ടുള്ളത്. കൂടാതെ ബ്രസീലിയൻ ആരാധകർ തന്നെ സൈബർ ആക്രമണം നടത്തിയെന്നും റീചാർലീസൺ ആരോപിച്ചു.അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” സൗത്ത് അമേരിക്കയിലെ എതിരാളികളായ അർജന്റീനയെ കുറിച്ച് ഞാൻ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചതോടെയാണ് ബ്രസീലിലെ പലരും എന്നെ വെറുക്കാൻ തുടങ്ങിയത്. കാരണം ബ്രസീലിൽ തന്നെ ഒരുപാട് അർജന്റീന ആരാധകർ ഒളിച്ചിരിക്കുന്നുണ്ട്. ഇപ്പോൾ അവർ എന്നെ വെറുക്കാൻ ആരംഭിച്ചിരിക്കുന്നു. പക്ഷേ ഞാൻ എപ്പോഴും നല്ല മൂഡിലാണ്. ഒരുപാട് കമന്റെറ്റർമാരും ജേർണലിസ്റ്റുകളും താരങ്ങളോട് സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടാൻ ആവശ്യപ്പെടാറുണ്ട്. പക്ഷേ ചില സമയങ്ങളിൽ താരങ്ങൾ അതിനു ശ്രദ്ധ നൽകാറില്ല.മറിച്ച് കളിക്കുകയാണ് ചെയ്യാറുള്ളത്. ഒരുപാട് ബ്രസീലിയൻ ആരാധകർ തന്നെ എന്നെ ആക്രമിച്ചതോടെ കൂടിയാണ് ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനാവാൻ തുടങ്ങിയത്. ഇതുകൊണ്ടാണ് താരങ്ങൾ സാമൂഹികപരമായും രാഷ്ട്രീയപരമായും ഉള്ള പ്രശ്നങ്ങൾ ഇടപെടാത്തത്. കാരണം ഒരുപാട് മോശം മനുഷ്യരാണ് പുറത്തുള്ളത് ” ഇതാണ് റിച്ചാർലീസൺ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *