ബ്രസീലിയൻ മുന്നേറ്റനിരതാരം പാറ്റോ ഇനി എംഎൽഎസ്സിൽ!

മുൻ ബ്രസീലിയൻ മുന്നേറ്റനിര താരം അലക്‌സാണ്ടർ പാറ്റോ ഇനി അമേരിക്കൻ ലീഗിൽ കളിക്കും. താരത്തെ സൈൻ ചെയ്ത വിവരം എംഎൽഎസ് ക്ലബായ ഒർലാണ്ടോ സിറ്റി ഇന്നലെയാണ് ഔദ്യോഗികമായി അറിയിച്ചത്. മുൻ ബ്രസീലിയൻ സൂപ്പർ താരം കക്ക കളിച്ച ക്ലബായിരുന്നു ഒർലാണ്ടോ.ബ്രസീലിയൻ ക്ലബായ സാവോ പോളോയിൽ നിന്നാണ് പാറ്റോ ഒർലാണ്ടോയിൽ എത്തുന്നത്.2007 മുതൽ 2013 വരെ എസി മിലാനിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച താരമാണ് പാറ്റോ. പിന്നീട് സാവോ പോളോ, ചെൽസി, വിയ്യാറയൽ എന്നിവർക്ക് വേണ്ടിയൊക്കെ കളിച്ചിട്ടുണ്ട്.ബ്രസീലിന് വേണ്ടി ഇരുപതിൽ പരം മത്സരങ്ങൾ കളിക്കാനും പാറ്റോക്ക് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ താരം ഫ്രീ ഏജന്റ് ആയി മാറിയിരുന്നു.മുപ്പത്തിയൊന്ന് വയസ്സുകാരനായ താരം ഒരു വർഷത്തെ കരാറിലാണ് ഒർലാണ്ടോയുമായി ഒപ്പുവെച്ചിരിക്കുന്നത്.നിലവിൽ രണ്ട് സൂപ്പർ താരങ്ങൾ ഒർലാണ്ടോയിൽ കളിക്കുന്നുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം നാനി,ഉറുഗ്വൻ മിഡ്‌ഫീൽഡർ മൗറിസിയോ പെരേര എന്നിവർ ഒർലാണ്ടോയിൽ ആണ് കളിക്കുന്നത്. പാറ്റോയെ ടീമിൽ എത്തിക്കാൻ കഴിഞ്ഞതിൽ തങ്ങൾ സന്തോഷവാൻമാരാണെന്ന് ഒർലാണ്ടോ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *