ബ്രസീലിയൻ താരത്തിനെതിരെ ക്രിമിനൽ കേസ് നൽകി ടിറ്റെ!

ദീർഘകാലം ബ്രസീലിന്റെ ദേശിയ ടീമിനെ പരിശീലിപ്പിച്ച ടിറ്റെ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പോടുകൂടിയായിരുന്നു സ്ഥാനം രാജി വെച്ചിരുന്നത്. വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടു കൊണ്ട് ബ്രസീൽ പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പരിശീലകസ്ഥാനം ഒഴിഞ്ഞത്. ഇതുവരെ ഒരു സ്ഥിര പരിശീലകനെ കണ്ടെത്താൻ ബ്രസീലിന്റെ ദേശീയ ടീമിന് കഴിഞ്ഞിട്ടില്ല.

ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ ബ്രസീലിന്റെ മുൻ താരവും കമന്റെറ്ററുമായ നെറ്റോ വളരെ മോശമായ രൂപത്തിലായിരുന്നു ടിറ്റെയെ കുറച്ച് സംസാരിച്ചിരുന്നത്. ഒരു ടിവി ചാനലിന്റെ പ്രോഗ്രാമിൽ ഇരുന്നുകൊണ്ട് വളരെ മോശമായ രീതിയിൽ ടിറ്റെയെ തെറി വിളിക്കുകയും അവഹേളിക്കുകയും ആണ് ഇദ്ദേഹം ചെയ്തത്.ഡിസംബർ 9നായിരുന്നു ഈ പ്രോഗ്രാം നടന്നിരുന്നത്.നിരവധി പേർ ഈ പ്രോഗ്രാം വീക്ഷിക്കുകയും ചെയ്തിരുന്നു.

ഈ വിഷയത്തിൽ ബ്രസീലിയൻ താരമായ നെറ്റോക്കെതിരെ ടിറ്റെ ക്രിമിനൽ കേസ് നൽകിയിട്ടുണ്ട്. തന്നെ തെറി വിളിച്ചതിനെതിരെയാണ് ടിറ്റെ ലോയർ മുഖാന്തരം കേസ് നൽകിയിട്ടുള്ളത്. പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ ഒരുമാസം മുതൽ ആറുമാസം വരെ തടവു ശിക്ഷ ലഭിക്കുകയോ അല്ലെങ്കിൽ ഫൈൻ ചുമത്തപ്പെടുകയോ ചെയ്യാം.മാത്രമല്ല ഈ പ്രോഗ്രാം വലിയ രൂപത്തിൽ ആളുകൾ കണ്ടിട്ടുണ്ടെങ്കിൽ ശിക്ഷയുടെ തോത് വർദ്ധിക്കാനും സാധ്യതയുണ്ട്.

ഏതായാലും കൃത്യമായ തെളിവുകൾ ഉള്ളതിനാൽ നെറ്റോക്ക് ശിക്ഷ ലഭിക്കാൻ സാധ്യതകൾ ഏറെയാണ്. ബ്രസീലിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞ ടിറ്റെ നിലവിൽ ഫ്രീ ഏജന്റ് ആണ്. അതേസമയം താൽക്കാലിക പരിശീലകനായ റാമോൺ മെനസസിന് കീഴിൽ ബ്രസീൽ ഒരു സൗഹൃദമത്സരം ഈ മാസം കളിക്കുന്നുണ്ട്.മൊറോക്കയാണ് ബ്രസീലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *