ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റക്കെതിരെ അറസ്റ്റ് വാറണ്ട്!
2014 മുതൽ 2018 വരെ ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള സൂപ്പർതാരമാണ് ഡഗ്ലസ് കോസ്റ്റ. യൂറോപ്പ്യൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്,യുവന്റസ് എന്നിവർക്കുവേണ്ടി ഈ താരം കളിച്ചിട്ടുണ്ട്. പിന്നീട് യൂറോപ്പ്യൻ ഫുട്ബോൾ ഉപേക്ഷിച്ച് 2021ൽ അദ്ദേഹം ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയിൽ മടങ്ങിയെത്തുകയായിരുന്നു. നിലവിൽ അമേരിക്കൻ ക്ലബ്ബായ LA ഗാലക്സിക്ക് വേണ്ടിയാണ് കോസ്റ്റ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.
താരവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്. അതായത് ഈ താരത്തിനെതിരെ കോടതി ഇപ്പോൾ അറസ്റ്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രസീലിലെ പോർട്ടെ അലെഗ്രയിലെ കുടുംബ കോടതിയാണ് താരത്തെ അറസ്റ്റ് ചെയ്യാൻ കൽപ്പിച്ചിട്ടുള്ളത്. തന്റെ കുട്ടിക്ക് ചിലവിന് കൊടുക്കാത്തതിനാലാണ് ഇപ്പോൾ ഡഗ്ലസ് കോസ്റ്റയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിട്ടുള്ളത്. ചൈൽഡ് സപ്പോർട്ടിന് പണം നൽകുന്നതിൽ ഈ ബ്രസീലിയൻ താരം പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
നിലവിൽ ഈ താരം അമേരിക്കയിലാണ് ഉള്ളത്.ബ്രസീലിൽ മടങ്ങിയെത്തിയാൽ ഉടൻതന്നെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടും. എന്നാൽ ഇതിനെതിരെ അപ്പീൽ പോകുമെന്നുള്ള കാര്യം അദ്ദേഹത്തിന്റെ വക്കീൽ അറിയിച്ചിട്ടുണ്ട്. അനുകൂലമായ എന്തെങ്കിലും വിധി വന്നാൽ ഈ അറസ്റ്റിൽ നിന്നും ബ്രസീലിയൻ താരത്തിന് രക്ഷപ്പെടാൻ സാധിച്ചേക്കും.2022 ഫെബ്രുവരിയിലായിരുന്നു ഡഗ്ലസ് കോസ്റ്റയെ LA ഗാലക്സി സൈൻ ചെയ്തിരുന്നത്.
An arrest warrant has been issued for ex-Bayern Munich and Juventus winger Douglas Costa.
— GOAL News (@GoalNews) May 30, 2023
എന്നാൽ അതിനു ശേഷം കേവലം നാലു മത്സരങ്ങൾ മാത്രമാണ് ഈ താരത്തിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. പരിക്കുകൾ എപ്പോഴും വില്ലനായ ഒരു കരിയറാണ് കോസ്റ്റക്ക് ഉണ്ടായിരുന്നത്. വേഗതയിൽ പേരുകേട്ട ഈ താരം ഡ്രിബ്ലിങ്ങിലും അസാമാന്യ മികവ് പുലർത്തിയിരുന്നു. പക്ഷേ എവിടെയും എത്താതെ പോയ ഒരു കരിയർ മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന് അവകാശപ്പെടാനുള്ളത്.