ബ്രസീലിയൻ ജേഴ്സിയിലെ ആദ്യഗോൾ, സന്തോഷമടക്കാനാവാതെ ആർതർ പറയുന്നതിങ്ങനെ !
ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീൽ ഉറുഗ്വയെ തകർത്തത്. മത്സരത്തിലെ ആദ്യ ഗോൾ നേടിയ ആർതർ ഉജ്ജ്വലപ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. മുപ്പത്തിനാലാം മിനിറ്റിലായിരുന്നു ആർതറിന്റെ ഗോൾ പിറന്നത്. ഗബ്രിയേൽ ജീസസ് നീക്കി നൽകിയ പന്ത് ബോക്സിന് വെളിയിൽ നിന്നുള്ള ഒരു ഷോട്ടിലൂടെ ആർതർ വലയിലെത്തിക്കുകയായിരുന്നു. ബ്രസീലിന് വേണ്ടി താരം നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. ഇരുപതിൽ പരം മത്സരങ്ങൾ കളിച്ച്, 1400-ലധികം മിനുട്ടുകൾ കളത്തിൽ ചിലവഴിച്ചതിന് ശേഷമാണ് ആർതർ തന്റെ ബ്രസീലിയൻ ജേഴ്സിയിലുള്ള ആദ്യ ഗോൾ കണ്ടെത്തിയത്. ഇപ്പോഴിതാ അതിന്റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് താരം. വിവരിക്കാനാവാത്ത അനുഭവം എന്നാണ് ആർതർ ഇതേകുറിച്ച് പറഞ്ഞത്.
Arthur vibra com primeiro gol pela Seleção e vitória sobre Uruguai: "Sensação indescritível" https://t.co/EmPQwioCgb pic.twitter.com/q5bARhkyDt
— ge (@geglobo) November 18, 2020
” വിവരിക്കാനാവാത്ത നിമിഷമാണിത്. ഞാൻ ഒരുപാട് കാലമായി ഈ ഗോൾ നേടാൻ ശ്രമിക്കുന്നു. തീർച്ചയായും ഒരു ഗോൾ നിങ്ങൾ ഈ ജേഴ്സിയിൽ നേടിക്കഴിഞ്ഞാൽ മറ്റൊരു അനുഭവമാണ് ലഭിക്കുക. ആദ്യത്തെ ഗോൾ കൂടിയാവുമ്പോൾ അത് അതിലേറെ സന്തോഷം നൽകും. എന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല രീതിയിൽ കളിച്ച് ടീമിനെ സഹായിക്കുക എന്നുള്ളതാണ്. ടീമിന്റെ പ്രകടനത്തിന്റെ തെളിവായാണ് ആ ഗോൾ പിറന്നത്. ആ ഗോൾ വഴിയുള്ള ജയമാണ് ഏറ്റവും പ്രധാനപ്പെട്ടത്. നിങ്ങൾ ക്ലബ്ബിനകത്ത് മികച്ച പ്രകടനം നടത്തിയാൽ, തീർച്ചയായും പ്രൊഫസർ ടിറ്റെ നിങ്ങളെ തേടിയെത്തും ” ആർതർ പറഞ്ഞു. കഴിഞ്ഞ മാസം നടന്ന മത്സരത്തിൽ ഇടം നേടാൻ ആർതറിന് സാധിച്ചിരുന്നില്ല.
Good to see Arthur put in a quality performance for Brazil after having such a difficult year at club level. pic.twitter.com/nDp9mBvI0L
— Brasil Football 🇧🇷 (@BrasilEdition) November 18, 2020