ബ്രസീലിന് വേണ്ടത് നെയ്മറെയാണ് : പുതുമുഖ താരം പറയുന്നു

ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ വരുന്ന സൗഹൃദ മത്സരത്തിൽ മൊറോക്കോയെ നേരിടാനുള്ള ഒരുക്കത്തിലാണ്. വരുന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3:30നാണ് ഈയൊരു സൗഹൃദ മത്സരം നടക്കുക.മൊറോക്കോയിൽ വച്ച് തന്നെയാണ് ഈ മത്സരം കളിക്കുക. ഈ മത്സരത്തിനുള്ള സ്‌ക്വാഡ് റാമോൻ മെനസസ് പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടാൻ യുവ താരമായ ആൻഡ്രേക്ക് സാധിച്ചിരുന്നു.ആദ്യമായി കൊണ്ടാണ് ബ്രസീലിന്റെ സീനിയർ ടീമിലേക്ക് ഇദ്ദേഹത്തിന് വിളി വരുന്നത്.

ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസിന് വേണ്ടിയാണ് ഈ 21കാരനായ താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഫ്ലുമിനൻസിന് വേണ്ടി നാല് സീസണുകളിലായി 117 മത്സരങ്ങൾ ഈ മധ്യനിരതാരം കളിച്ചിട്ടുണ്ട്. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ഇദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു.

നിരവധി കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.കൂട്ടത്തിൽ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ബ്രസീലിന് വേണ്ടത് നെയ്മറെയാണെന്നും എന്നാൽ നിർഭാഗ്യവശാൽ പരിക്ക് അദ്ദേഹത്തിന് തടസ്സമായി എന്നുമാണ് ആൻഡ്രേ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.പരിക്ക് മൂലം വിശ്രമിക്കുന്ന നെയ്മർ ജൂനിയർ ഇനി ഈ സീസണിൽ ഒരൊറ്റ മത്സരം പോലും കളിക്കാൻ കഴിയില്ല.

ബ്രസീലിന്റെ ദേശീയ ടീമിൽ ഇടം നേടാൻ കഴിഞ്ഞതിൽ ആൻഡ്രേ ഇപ്പോൾ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.ഈ പ്രായത്തിൽ തന്നെ ബ്രസീൽ സീനിയർ ടീമിൽ ഇടം നേടാൻ കഴിയുമെന്ന് താൻ കരുതിയിരുന്നില്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന്റെ സന്തോഷം വിവരിക്കാൻ കഴിയാത്തതാണെന്നും ആൻഡ്രേ കൂട്ടിച്ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *