ബ്രസീലിന് പണികൊടുത്ത റഫറി അർജന്റീനയെയും ചതിക്കും, മുന്നറിയിപ്പുമായി Tyc സ്പോർട്സ്!

കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ അർജന്റീനയുള്ളത്. എതിരാളികൾ പെറുവാണ്. വരുന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക. നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചതിനാൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം അത്ര പ്രസക്തിയില്ലാത്ത മത്സരമാണ് ഇത്.

പക്ഷേ അർജന്റീനക്ക് ഇപ്പോഴും ഒന്നാം സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഈ മത്സരത്തിൽ പരാജയപ്പെടുകയും കാനഡ വലിയ ഒരു വിജയം നേടുകയും ചെയ്താൽ അർജന്റീനക്ക് ഒരുപക്ഷേ ഒന്നാം സ്ഥാനം നഷ്ടമായേക്കാം. അർജന്റീനയും പെറുവും തമ്മിലുള്ള മത്സരം നിയന്ത്രിക്കുന്നത് മെക്സിക്കൻ റഫറിയായ സെസാർ റാമോസാണ്. ഇദ്ദേഹത്തിന്റെ കാര്യത്തിൽ ചില മുന്നറിയിപ്പുകൾ നൽകിക്കൊണ്ടുള്ള ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുകയാണ് പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ്.

അതായത് കഴിഞ്ഞ ബ്രസീലും കോസ്റ്റാറിക്കയും തമ്മിലുള്ള മത്സരം നിയന്ത്രിച്ചിരുന്നത് റാമോസായിരുന്നു. ഒരുപാട് വിവാദ തീരുമാനങ്ങൾ അന്ന് മത്സരത്തിൽ ഉണ്ടായിരുന്നു.പല തീരുമാനങ്ങളും ബ്രസീലിന് പ്രതികൂലമായിരുന്നു.മാർക്കിഞ്ഞോസ് നേടിയ ഗോൾ നിഷേധിച്ചു,വിനീഷ്യസിനെ വീഴ്ത്തിയതിൽ ബ്രസീലിന് ലഭിക്കേണ്ട പെനാൽറ്റി നിഷേധിച്ചു തുടങ്ങിയ വിവാദങ്ങൾ ആ മത്സരത്തിൽ ഉണ്ടായിരുന്നു. ചുരുക്കത്തിൽ മെക്സിക്കൽ റഫറിയുടെ പല തീരുമാനങ്ങളും അന്ന് ബ്രസീലിന് എതിരായിരുന്നു.

അതുപോലെ അർജന്റീനക്കും ഈ റഫറിയിൽ നിന്ന് പണി കിട്ടാൻ സാധ്യതയുണ്ട് എന്നാണ് Tyc സ്പോർട്സിന്റെ മുന്നറിയിപ്പ്. കാരണം അർജന്റീന പെറുവിനെതിരെ വിജയിച്ചാൽ അവിടെ മെക്സിക്കോ ക്വാർട്ടറിൽ എതിരാളികളായി കൊണ്ട് വരാൻ സാധ്യതകൾ ഏറെയാണ്. അതുകൊണ്ടുതന്നെ അർജന്റീനയെ തോൽപ്പിക്കാൻ വേണ്ടി ഈ മെക്സിക്കൻ റഫറി ഒരുപക്ഷേ ശ്രമിച്ചേക്കാം, അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന്റെ രാജ്യമായ മെക്സിക്കോക്ക് അർജന്റീന നേരിടുന്നതിൽ നിന്നും ഒരുപക്ഷേ രക്ഷപ്പെടാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ഈ സാധ്യതകൾ സ്വാധീനിച്ചേക്കാം എന്നൊക്കെയുള്ള മുന്നറിയിപ്പുകളാണ് അർജന്റൈൻ മാധ്യമം നൽകിയിട്ടുള്ളത്. ഇത് Tyc കേവലമൊരു ആശങ്കയും നിരീക്ഷണവുമാണെങ്കിലും ബ്രസീലിന്റെ മത്സരത്തിൽ അദ്ദേഹത്തിന്റെ തീരുമാനങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!