ബ്രസീലിന് ആറാം വേൾഡ് കപ്പ് കിരീടം നേടിക്കൊടുക്കാൻ നെയ്മർക്ക് കഴിയുമെന്നുള്ള പ്രതീക്ഷകൾ പങ്കുവെച്ച് റൊണാൾഡോ!

വരുന്ന ഖത്തർ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ എന്നുള്ള കാര്യത്തിൽ ആർക്കും സംശയം കാണില്ല. നിരവധി സൂപ്പർതാരങ്ങളെ അണിനിരത്തി കൊണ്ടാണ് ബ്രസീൽ വേൾഡ് കപ്പിന് സജ്ജമാവുന്നത്. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരിക്കുന്നതും ബ്രസീൽ തന്നെയാണ്.

ഏതായാലും ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ വരുന്ന വേൾഡ് കപ്പിലെ പ്രതീക്ഷകൾ ഒരിക്കൽ കൂടി പങ്കുവെച്ചിട്ടുണ്ട്. അതായത് സൂപ്പർ താരം നെയ്മർ ജൂനിയർ പൂർണ്ണമായും സജ്ജനായിട്ടാണ് വേൾഡ് കപ്പിന് എത്തുന്നതെങ്കിൽ ബ്രസീലിന് വലിയ സാധ്യതകളുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കൂടാതെ നെയ്മർ കളത്തിലെ കാര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. റൊണാൾഡോയുടെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഏതൊരു കോംപറ്റീഷനിലും ബ്രസീൽ കിരീട ഫേവറേറ്റുകൾ തന്നെയാണ്. അത്രയധികം ടാലെന്റുകൾ നമുക്കുണ്ട്. അതുകൊണ്ടുതന്നെ ഈ വേൾഡ് കപ്പും വ്യത്യസ്തമാവില്ല. നെയ്മർ ജൂനിയർ 100% ശാരീരികമായി സജ്ജനാവുകയും നല്ല രൂപത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താൽ ഈ വേൾഡ് കപ്പിൽ വലിയ സാധ്യതകൾ ബ്രസീലിന് ഉണ്ട്.നെയ്മർ കളത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു.ഐക്യത്തോടെ കൂടി ഖത്തറിൽ എത്തുന്നതിനാണ് നാം പ്രാധാന്യം നൽകേണ്ടത്.ഒരുപാട് മികച്ച താരങ്ങൾ ബ്രസീലിനുണ്ട്. ബ്രസീലിന് ആറാം കിരീടം നേടാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിൽ നിർണായകമാവുക നെയ്മർ ജൂനിയർ തന്നെയായിരിക്കും ” ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

നവംബർ 21ആം തീയതിയാണ് ഖത്തർ വേൾഡ് കപ്പിന് തുടക്കമാവുക. സ്വിറ്റ്സർലാൻഡ്, സെർബിയ,കാമറൂൺ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *