ബ്രസീലിന്റെ പരിശീലകനാകുമോ: പ്രതികരിച്ച് ലൂയിസ് എൻറിക്കെ!
അടുത്ത ജൂൺ മാസത്തിലെ ഇന്റർനാഷണൽ ബ്രേക്കിന് മുന്നേ എങ്ങനെയെങ്കിലും ഒരു സ്ഥിര പരിശീലകനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് ബ്രസീൽ ഉള്ളത്.ടിറ്റെ സ്ഥാനം രാജിവച്ചതിനുശേഷം ഒരു പരിശീലകനെ കണ്ടെത്താൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല കഴിഞ്ഞ സൗഹൃദ മത്സരത്തിൽ മൊറോക്കയോട് പരാജയപ്പെട്ടതിന് പിന്നാലെ ബ്രസീലിന് ഒരു സ്ഥിര പരിശീലകന് വേണ്ടിയുള്ള ആവശ്യം ആരാധകർക്കിടയിൽ നിന്ന് തന്നെ ഉയരുകയായിരുന്നു.
കഴിഞ്ഞ വേൾഡ് കപ്പിൽ സ്പെയിനിനെ പരിശീലിപ്പിച്ച വ്യക്തിയാണ് ലൂയിസ് എൻറിക്കെ. എന്നാൽ അദ്ദേഹം നിലവിൽ ഫ്രീ ഏജന്റ് ആണ്. ബ്രസീലിന്റെ പരിശീലകസ്ഥാനത്തേക്ക് അദ്ദേഹം എത്തുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ആ റൂമറുകളോട് ഇപ്പോൾ എൻറിക്കെ തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. അതായത് ബ്രസീലിൽ നിന്ന് ഓഫറുകൾ ഒന്നും വന്നിട്ടില്ലെന്നും ബ്രസീലിന്റെ പരിശീലകൻ ആവാനുള്ള ഒരു പ്രൊഫൈൽ തനിക്കില്ല എന്നുമാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Luis Enrique wants to coach in the Premier League 👀 pic.twitter.com/MUUT6K13ei
— ESPN FC (@ESPNFC) March 29, 2023
“ഞാൻ ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നുണ്ട്. കാരണം ഇംഗ്ലണ്ടിൽ വർക്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.ഒരുപാട് നാഷണൽ ടീമുകൾ ഇപ്പോൾ പരിശീലകർക്ക് വേണ്ടി അന്വേഷിക്കുന്നുണ്ട്. ബ്രസീലിനെ പോലെയുള്ള ഒരു ടീമിനെ പരിശീലിപ്പിക്കാനുള്ള പ്രൊഫൈൽ എനിക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.ബ്രസീലിൽ നിന്നും ആരും എന്നെ ഇതുവരെ കോൺടാക്ട് ചെയ്തിട്ടില്ല.നാഷണൽ ടീമുകളിൽ നിന്ന് എനിക്ക് ഓഫറുകൾ ഉണ്ടായിരുന്നു,ക്ലബ്ബുകളിൽ നിന്ന് എനിക്ക് ഓഫറുകൾ വന്നിട്ടില്ല. പക്ഷേ ഒന്നിനെയും ഞാൻ തള്ളിക്കളയുന്നില്ല ” ഇതാണ് എൻറിക്കെ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.