ബ്രസീലിനേക്കാൾ വലുതിനെ നമുക്ക് ചോദിക്കാനാവില്ല: മത്സരത്തെക്കുറിച്ച് USMNT പരിശീലകൻ പറയുന്നു.
വരുന്ന ജൂൺ മാസത്തിലാണ് കോപ്പ അമേരിക്ക ടൂർണമെന്റ് അമേരിക്കയിൽ വെച്ചുകൊണ്ട് അരങ്ങേറുന്നത്. ഇത്തവണ സൗത്ത് അമേരിക്കൻ ടീമുകൾക്ക് പുറമേ നോർത്ത് അമേരിക്കൻ ടീമുകളും കോപ്പ അമേരിക്കയിൽ പങ്കെടുക്കുന്നുണ്ട്.വമ്പന്മാരായ അർജന്റീന,ബ്രസീൽ എന്നിവരൊക്കെ തന്നെയാണ് കിരീട ഫേവറേറ്റുകൾ. എന്നാൽ സ്വന്തം നാട്ടിൽ വച്ച് നടക്കുന്ന ടൂർണമെന്റിൽ US ദേശീയ ടീം അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധ്യതയുണ്ട്.
കോപ്പ അമേരിക്കക്ക് മുന്നേ രണ്ട് സൗഹൃദം മത്സരങ്ങൾ ബ്രസീൽ കളിക്കുന്നുണ്ട്. അതിലൊന്ന് USMNT ക്കെതിരെയാണ്. ജൂൺ പന്ത്രണ്ടാം തീയതി ഒർലാന്റോയിൽ വെച്ചുകൊണ്ടാണ് ബ്രസീൽ അമേരിക്കക്കെതിരെ ഈ സൗഹൃദ മത്സരം കളിക്കുക. അമേരിക്കൻ പരിശീലകനായ ഗ്രെഗ് ബെർഹാൾട്ടർ ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ബ്രസീലിനേക്കാൾ വലുതിനെ നമുക്ക് ചോദിക്കാനാവില്ല എന്നാണ് അമേരിക്കൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
OFFICIAL: @USMNT will play @CBF_Futebol in the 2nd ever 'Continental Clásico' on June 12 in Orlando, FL 🇺🇸🇧🇷 pic.twitter.com/J7anMyCqfy
— CBS Sports Golazo ⚽️ (@CBSSportsGolazo) February 28, 2024
” ബ്രസീലിനെതിരെ കളിക്കാനുള്ള അവസരം ലഭിക്കുക എന്നുള്ളത് തന്നെ വളരെ സ്പെഷ്യലാണ്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകൾക്കെതിരെ കളിച്ചുകൊണ്ട് നിങ്ങൾക്ക് ചാലഞ്ച് ആവശ്യമാണെങ്കിൽ, ബ്രസീലിനേക്കാൾ വലുതിനെ നിങ്ങൾക്ക് ആവശ്യപ്പെടാൻ സാധിക്കില്ല.വളരെയധികം പ്രതിഭകൾ നിറഞ്ഞ ഒരു ടീമാണ് അവരുടേത്,മാത്രമല്ല സമ്പന്നമായ ഒരു ചരിത്രവും അവർക്ക് അവകാശപ്പെടാൻ ഉണ്ട്.കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള ഒരു മികച്ച തയ്യാറെടുപ്പ് തന്നെയായിരിക്കും ഇത്.ഒർലാന്റോയിലെ ആരാധക പിന്തുണ എപ്പോഴും അസാധാരണമാണ്. 5 തവണ വേൾഡ് കപ്പ് ചാമ്പ്യന്മാരായ ബ്രസീലിനെതിരെ കളിക്കുമ്പോൾ തീർച്ചയായും സ്റ്റേഡിയം ഇലക്ട്രിഫൈയിങായിരിക്കും,ഇതാണ് അമേരിക്കൻ പരിശീലകൻ പറഞ്ഞിട്ടുണ്ട്.
ബ്രസീൽ നിലവിൽ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഈയിടെ കളിച്ച പല മത്സരങ്ങളിലും അവർക്ക് പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഇനി അടുത്ത മാസം യൂറോപ്പ്യൻ വമ്പൻമാരായ ഇംഗ്ലണ്ട്,സ്പെയിൻ എന്നിവർക്കെതിരെയാണ് ബ്രസീൽ കളിക്കുക.ഡൊറിവാൽ ജൂനിയറാണ് ബ്രസീലിനെ പരിശീലിപ്പിക്കുന്നത്.