ബ്രസീലിനെ കീഴടക്കി, അർജന്റീന ഇനി ലാറ്റിനമേരിക്കയുടെ രാജാക്കന്മാർ!
കോപ്പ അമേരിക്കയുടെ ഫൈനലിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി കൊണ്ട് അർജന്റീന കിരീടം ചൂടി.മത്സരത്തിന്റെ ആദ്യപകുതിയിൽ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് കിരീടം നേടികൊടുത്തത്. ഇതോടെ ദീർഘകാലത്തെ കിരീടവരൾച്ചക്ക് വിരാമമിടാൻ മെസ്സിപ്പടക്ക് കഴിഞ്ഞു. മാത്രമല്ല, മെസ്സിയുടെ ആദ്യ അന്താരാഷ്ട്ര കിരീടം കൂടിയാണിത്.
#CopaAmericaFINAL: #Argentina lifts the trophy for the first time since 1993. Angel Di Maria goal gave them 1-0 win over #Brazil pic.twitter.com/zpb6PnNCRf
— DD News (@DDNewslive) July 11, 2021
നെയ്മർ-എവെർട്ടൻ – റിച്ചാർലീസൺ എന്നിവരാണ് ബ്രസീലിന്റെ മുന്നേറ്റനിരയെ നയിച്ചത്. മറുഭാഗത്ത് മെസ്സിയും ലൗറ്ററോയും ഡി മരിയയും അണിനിരന്നു. മത്സരത്തിന്റെ 22-ആം മിനുട്ടിലാണ് എയ്ഞ്ചൽ ഡി മരിയയുടെ ഗോൾ വരുന്നത്.റോഡ്രിഗോ ഡി പോളിന്റെ മനോഹരമായ അസിസ്റ്റിൽ നിന്നായിരുന്നു ഡി മരിയ ഗോൾ നേടിയത്. ഈ ഗോളിന്റെ ലീഡിലാണ് അർജന്റീന ആദ്യപകുതിയിൽ കളം വിട്ടത്. രണ്ടാം പകുതിയിൽ ആധിപത്യം പുലർത്തിയത് ബ്രസീലായിരുന്നു. സൂപ്പർ താരം നെയ്മറുടെ നേതൃത്വത്തിൽ മുന്നേറ്റങ്ങൾ ബ്രസീൽ നടത്തിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. മെസ്സിക്ക് ഗോൾ നേടാനുള്ള സുവർണ്ണാവസരം ലഭിച്ചുവെങ്കിലും അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും മുഴുവൻ സമയവും ബ്രസീലിനെ പ്രതിരോധിച്ച് അർജന്റീന കിരീടത്തിൽ മുത്തമിടുകയായിരുന്നു.