ബ്രസീലിനെ ഒഴിവാക്കി,മാഴ്സെലോയുടെ മകൻ ഇനി സ്പാനിഷ് ടീമിൽ.

റയൽ മാഡ്രിഡിന് വേണ്ടിയും ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടിയും ഒരുപാട് കാലം കളിച്ചിട്ടുള്ള ഇതിഹാസമാണ് മാഴ്സെലോ. നിലവിൽ അദ്ദേഹം ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു താരം ബ്രസീലിലേക്ക് തന്നെ മടങ്ങി എത്തിയത്.

മാഴ്സെലോയുടെ മകനായ എൻസോ നിലവിൽ റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഇദ്ദേഹം കോൺട്രാക്ടിൽ ഒപ്പുവെച്ചത്. 13 വയസ്സുകാരനായ എൻസോ സെന്റർ ഫോർവേഡ് പൊസിഷനിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.റയലിന്റെ ടീമിൽ തന്നെയാണ് താരം ഇപ്പോഴും തുടരുന്നത്.

എന്നാൽ അന്താരാഷ്ട്ര ഫുട്ബോളിൽ ഏത് ദേശീയ ടീമിന് വേണ്ടി അദ്ദേഹം മാഴ്സെലോയുടെ മകൻ കളിക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നു.ഇപ്പോഴിതാ അദ്ദേഹം സ്പെയിൻ ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ താരം അവിടെ രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞു.മാഴ്സെലോ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.നിന്റെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ എന്നാണ് മാഴ്സെലോ കുറിച്ചിട്ടുള്ളത്.

സ്പെയിനിന്റെ യൂത്ത് ടീമായ അണ്ടർ 15 ടീമിന് വേണ്ടിയാണ് താരം കളിക്കുക.ബ്രസീലിന്റെ ദേശീയ ടീമിനെ നിലവിൽ മാഴ്സെലോയുടെ മകൻ പരിഗണിച്ചിട്ടില്ല. പക്ഷേ ഭാവിയിൽ ബ്രസീൽ ദേശീയ ടീമിലേക്ക് വരാനുള്ള അവസരം അദ്ദേഹത്തിന് ഉണ്ടാവും. പ്രതിഭകളാൽ സമ്പന്നമായ സ്പെയിൻ ദേശീയ താരത്തിന് കളിക്കാൻ അവസരങ്ങൾ ലഭ്യമാകുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!