ബ്രസീലിനെ എങ്ങനെ വേദനിപ്പിക്കാമെന്ന് അറിയേണ്ടതുണ്ട് : സ്കലോണി!

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ചിരവൈരികളായ ബ്രസീലിനെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്.നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്ക് അർജന്റീനയുടെ മൈതാനത്ത് വെച്ചാണ് ഈ ക്ലാസ്സിക്കോ പോരാട്ടം അരങ്ങേറുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ എതിരാളികളായ ബ്രസീലിനെ കുറിച്ച് സംസാരിക്കാൻ സ്കലോണി സമയം കണ്ടെത്തിയിരുന്നു.മികച്ച എതിരാളികളാണ് ബ്രസീലെന്നും അവരെ എങ്ങനെ വേദനിപ്പിക്കാം എന്നതിനെ കുറിച്ച് അറിയേണ്ടതുണ്ട് എന്നുമാണ് സ്കലോണി അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ Tyc പുറത്ത് വിട്ടിരിക്കുന്നത് ഇങ്ങനെയാണ്.

” ബ്രസീലിനെതിരെയുള്ള മത്സരം ബുദ്ധിമുട്ടായിരിക്കും. കാരണം ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ഒന്നാമതുള്ളത് അവരാണ്, മാത്രമല്ല അവർ വേൾഡ് കപ്പിന് യോഗ്യത നേടുകയും ചെയ്തു.കാര്യങ്ങൾ വളരെ വ്യക്തമാണ്.നിലവിൽ ഏറ്റവും വെർട്ടിക്കലായിട്ടുള്ള ടീം ബ്രസീലാണ്.ഒരു മോശം തുടക്കം ലഭിച്ചാലോ പന്ത് നഷ്ടപ്പെട്ടാലോ വളരെ വേഗത്തിൽ തന്നെ റിക്കവർ ചെയ്യുന്നവരാണ് ബ്രസീൽ.ക്ഷമ കാണിക്കാത്തവരാണ് അവർ. അത്കൊണ്ട് തന്നെ ഞങ്ങൾ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. കൂടാതെ അവരെ എങ്ങനെ വേദനിപ്പിക്കാമെന്നുള്ളതും അറിയേണ്ടതുണ്ട്.മികച്ച ഒരു വേദിയുണ്ടാവുക എന്നുള്ളതാണ് പ്രധാനപ്പെട്ടത്. കൂടാതെ ആരാധകരും വേണം. അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് ” സ്കലോണി പറഞ്ഞു.

നിലവിൽ 34 പോയിന്റുള്ള ബ്രസീൽ ഒന്നാമതാണ്. അതേസമയം അർജന്റീന 28 പോയിന്റോടെ രണ്ടാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *