ബ്രസീലിനെതിരെ വിജയിക്കണം,നിർണായക മാറ്റങ്ങൾ നടത്താൻ തീരുമാനിച്ച് സ്കലോണി!

അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ക്ലാസിക്കോ പോരാട്ടമാണ് ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നത്.അർജന്റീനയും ബ്രസീലും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം ആറുമണിക്കാണ് ഈ മത്സരം നടക്കുക. ബ്രസീലിന്റെ മൈതാനമായ മാരക്കാനയാണ് ഈ മത്സരത്തിന് വേദിയാവുക.

ബ്രസീലും അർജന്റീനയും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയിട്ട് ഇപ്പോൾ ഏകദേശം രണ്ട് വർഷത്തോളം പിന്നിടുന്നു. ബ്രസീൽ വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു. എന്നാൽ ഉറുഗ്വയോട് ഒരു അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി കൊണ്ടാണ് അർജന്റീന വരുന്നത്. അതുകൊണ്ടുതന്നെ രണ്ട് ടീമുകളുടെയും ലക്ഷ്യം വിജയ വഴിയിലേക്ക് തിരിച്ചെത്തുക എന്നതാണ്.

കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതോടെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി മാറ്റങ്ങൾ വരുത്താൻ നിർബന്ധിതനായിരിക്കുകയാണ്.Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം രണ്ട് മാറ്റങ്ങൾ അർജന്റീനയുടെ പരിശീലകൻ വരുത്തിയേക്കും. മുന്നേറ്റ നിരയിൽ നിക്കോളാസ് ഗോൺസാലസിന് സ്ഥാനം നഷ്ടമായേക്കും. അദ്ദേഹത്തിന്റെ പകരം ഒന്നുകിൽ ഡി മരിയയെ ഉൾപ്പെടുത്തും, അല്ലെങ്കിൽ മധ്യനിരയിലേക്ക് പരേഡസിനെ കൊണ്ടുവരും.അങ്ങനെ നാല് മിഡ്ഫീൽഡർമാരുമായി കളിക്കാനുള്ള ഒരു പദ്ധതി സ്‌കലോണിക്കുണ്ട്.കൂടാതെ കഴിഞ്ഞ മത്സരത്തിൽ സ്ട്രൈക്കർ പൊസിഷനിൽ കളിച്ച ഹൂലിയൻ ആൽവരസിന് സ്ഥാനം നഷ്ടമായേക്കും. പകരം ലൗറ്ററോ ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും.അർജന്റീനയുടെ സാധ്യത ഇലവൻ താഴെ നൽകുന്നു.

ഏതായാലും മികച്ച ഒരു പോരാട്ടം തന്നെയായിരിക്കും ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ കാണാൻ സാധിക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *