ബ്രസീലിനും ഫ്രാൻസിനും വേണ്ടി ഒരു മിനുട്ട് മൗനം ആചരിക്കൽ,ഡാൻസ് കളിക്കാൻ വിസമ്മതിച്ച് മെസ്സി, ആഘോഷങ്ങൾക്കിടയിലെ വിശേഷങ്ങൾ!

ഖത്തർ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ പനാമയെ പരാജയപ്പെടുത്തിയിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീന വിജയിച്ചത്.ലയണൽ മെസ്സി,തിയാഗോ അൽമാഡ എന്നിവരായിരുന്നു ഗോളുകൾ നേടിയത്. ഉജ്ജ്വല മത്സരത്തിൽ മെസ്സി പുറത്തെടുത്തത്.

ഈ മത്സരത്തിന്റെ ഭാഗമായി കൊണ്ട് ഗംഭീര ആഘോഷ പരിപാടികളാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ചിരുന്നത്. ഈ ആഘോഷ പരിപാടികൾക്കിടയിൽ അർജന്റൈൻ സൂപ്പർ താരമായ ലൗറ്ററോ മാർട്ടിനസ് പാട്ട് പാടാൻ വേണ്ടി മൈക്ക് കൈപ്പറ്റിയിരുന്നു. ഇതിനുശേഷമാണ് തങ്ങളുടെ എതിരാളികളായ ബ്രസീലിനെയും ഫ്രാൻസിനെയും പരാമർശിച്ചുകൊണ്ട് അർജന്റീന താരങ്ങൾ ചാന്റ് ചെയ്തത്.

” മരണമടഞ്ഞു പോയ ബ്രസീലിന് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിക്കൂ, മരണമടഞ്ഞു പോയ ഫ്രാൻസിന് വേണ്ടി ഒരുമിനിറ്റ് മൗനം ആചരിച്ചു ” ഇതായിരുന്നു ചാന്റ് ആയിക്കൊണ്ട് മുഴക്കിയിരുന്നത്. ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങളും ആരാധകരും ഈ ചാന്റ് ഏറ്റുപാടുകയായിരുന്നു.ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ ഇപ്പോൾ ലഭ്യമാണ്.

മാത്രമല്ല ഈ ആഘോഷത്തിന്റെ ഭാഗമായി കൊണ്ട് ആരാധകർ എമി മാർട്ടിനസിനോട് ഡാൻസ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ആരാധകരുടെ അഭ്യർത്ഥന പരിഗണിച്ചുകൊണ്ട് ഈ അർജന്റീന ഗോൾ കീപ്പർ ഡാൻസ് ചെയ്യുകയും ചെയ്തു.പിന്നീട് ലയണൽ മെസ്സിയോട് ആയിരുന്നു ആരാധകരുടെ അഭ്യർത്ഥന. താരങ്ങളും ആരാധകരും മെസ്സിയുടെ ഡാൻസ് കളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മെസ്സി അതിന് വിസമ്മതിക്കുകയായിരുന്നു. നാണം കൊണ്ടാണ് ലയണൽ മെസ്സി അതിനോട് വിസമ്മതം അറിയിച്ചത്.

ഏതായാലും അസാധാരണമായ ഒരു ആഘോഷ പരിപാടികൾ തന്നെയായിരുന്നു മോണുമെന്റൽ സ്റ്റേഡിയത്തിൽ നടന്നിരുന്നത്.എല്ലാ താരങ്ങളെയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആദരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *