ബുദ്ധിമുട്ടേറിയ മത്സരം വിജയിക്കാനുള്ള കാരണം വെളിപ്പെടുത്തി ലൗറ്ററോ മാർട്ടിനെസ് !
ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെ വിജയം കൊയ്യാൻ അർജന്റീനക്കായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലാപാസിന്റെയും ബൊളീവിയയുടെയും വെല്ലുവിളി അർജന്റീന അതിജീവിച്ചത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടികൊണ്ട് മുന്നിൽ നിന്ന് നയിച്ചത് ലൗറ്ററോ മാർട്ടിനെസായിരുന്നു. പരിശീലകൻ ലയണൽ സ്കലോണി തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ലൗറ്ററോക്കായിരുന്നു. ഇപ്പോഴിതാ മത്സരത്തിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് വിവരിച്ചിരിക്കുകയാണ് താരം. ബുദ്ധിമുട്ടേറിയ മത്സരമാണ് എന്ന കാര്യം താൻ നിരസിക്കുന്നില്ലെന്നും ഞങ്ങളുടെ ഹൃദയവും തലച്ചോറും ഒരുമിച്ച് പ്രവർത്തിച്ചതു കൊണ്ടാണ് ഈ വിജയം നേടാനായതെന്നും ലൗറ്ററോ വെളിപ്പെടുത്തി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലൗറ്ററോ.
#Eliminatorias 🗣 Lautaro Martínez: "Este equipo demostró mucho corazón y mucha cabeza"
— TyC Sports (@TyCSports) October 13, 2020
Uno de los goleadores argentinos ante Bolivia se mostró orgulloso del éxito en la altura y aseguró: "No vamos a negar que es difícil jugar acá".https://t.co/FJB4LW78Tt
” തീർച്ചയായും ലാ പാസിൽ വിജയസാധ്യതകൾ തന്നെയുണ്ട്. സത്യം എന്തെന്നാൽ ഈ മത്സരത്തെ കുറിച്ച് ഞങ്ങൾ നന്നായി ചിന്തിച്ചിരുന്നു. കാരണം എന്തെന്നാൽ മുൻ വർഷങ്ങളിലെ അനുഭവം ഞങ്ങളുടെ മുന്നിലുണ്ട്. ഈ ലാപാസിലെ മത്സരം ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു എന്ന കാര്യം ഞാൻ നിരസിക്കുന്നില്ല. പക്ഷെ ഈ യുവത്വം നിറഞ്ഞ ടീമും, മെസ്സി, ഓട്ടമെന്റി എന്നീ താരങ്ങളുടെ പരിചയസമ്പന്നതയുമൊക്കെ ഞങ്ങൾക്ക് തുണയായി. ഞങ്ങൾ സംസാരിച്ചതും ചിന്തിച്ചതുമൊക്കെ ഈ മത്സരം എങ്ങനെ വിജയിക്കാമെന്നതിനെ കുറിച്ചായിരുന്നു. മത്സരത്തിൽ അവർ ആധിപത്യം പുലർത്തുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.പക്ഷെ ഞങ്ങൾ ഹൃദയം കൊണ്ടും തലച്ചോറ് കൊണ്ടും ഒരുമിച്ച് പ്രവർത്തിച്ചു. അങ്ങനെ മത്സരം ഞങ്ങൾക്ക് അനുകൂലമായി. മത്സരത്തിലെ ഫലത്തിൽ ഞങ്ങൾ സന്തുഷ്ടരാണ് ” ലൗറ്ററോ പറഞ്ഞു.
📌Gol y asistencia: histórica actuación de Lautaro Martínez ante Bolivia⚽️
— TyC Sports (@TyCSports) October 13, 2020
Desde 2013 que ningún jugador que no sea Messi marcaba y asistía en un partido de la #SelecciónArgentina por las #Eliminatorias.https://t.co/lGURESsk3E