ബാലൺഡി’ഓർ മെസ്സിക്കുള്ളത്,വിരമിക്കുന്നതിനു മുന്നേ ഒരിക്കലെങ്കിലും അദ്ദേഹത്തിനൊപ്പം കളിക്കണം : ലെവന്റോസ്‌ക്കി പറയുന്നു!
ഈ ഖത്തർ വേൾഡ് കപ്പിൽ അസാമാന്യ പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുത്തിരുന്നത്. അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത് പ്രധാനപ്പെട്ട റോൾ വഹിച്ചത് മെസ്സിയായിരുന്നു. 7 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ മെസ്സി 5 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും ഗോൾഡൻ ബോൾ പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.
അതുകൊണ്ടുതന്നെ ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരം ലയണൽ മെസ്സിയാണ്. ഇക്കാര്യം ഇപ്പോൾ ബാഴ്സ സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്‌ക്കിയും തുറന്നു പറഞ്ഞിട്ടുണ്ട്.ബാലൺഡി’ഓറിന് വേണ്ടിയുള്ള പോരാട്ടത്തിൽ മെസ്സിയാണ് ഒന്നാമത് എന്നാണ് ലെവ പറഞ്ഞിട്ടുള്ളത്. മാത്രമല്ല വിരമിക്കുന്നതിന് മുന്നേ മെസ്സിക്കൊപ്പം കളിക്കാനുള്ള ആഗ്രഹവും ലെവന്റോസ്ക്കി പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Robert Lewandowski says 35-year-old Lionel Messi is in pole position to win his eighth Ballon d'Or 🐐 pic.twitter.com/Iler157dph
— ESPN FC (@ESPNFC) December 25, 2022
” ബാലൺഡി’ഓർ പുരസ്കാരത്തിന് വേണ്ടി പോരാടുന്ന മറ്റു താരങ്ങൾ മെസ്സിയുടെ ക്ലബ്ബിൽ തന്നെയുണ്ട്. പക്ഷേ ലയണൽ മെസ്സി തന്നെയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്. ഈ സീസണിൽ അദ്ദേഹം തന്നെയാണ് പുരസ്കാരം നേടാൻ പോകുന്നത്.വിരമിക്കുന്നതിന് മുന്നേ മെസ്സിക്കൊപ്പം കളിക്കാൻ എനിക്ക് ആഗ്രഹമുണ്ട്.ലയണൽ മെസ്സിയെ പോലെയുള്ള ഒരു താരത്തിനൊപ്പം കളിക്കുക എന്നുള്ളത് ഏതൊരു സ്ട്രൈക്കറുടെയും സ്വപ്നമാണ് ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.
ഇത്തവണ മെസ്സിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. തൊട്ടു പിറകിൽ മെസ്സിയുടെ സഹതാരമായ കിലിയൻ എംബപ്പേയുമുണ്ട്. പക്ഷേ രണ്ടുപേരും ഒരേ ക്ലബ്ബിൽ ആയതിനാൽ മെസ്സിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ മുൻതൂക്കം വരുന്നത്. എന്തെന്നാൽ അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയതാണ് ഈ സാധ്യതകൾ ഏറെ വർദ്ധിപ്പിക്കുന്നത്.