ബാറ്റിസ്റ്റ്യൂട്ടയെപ്പോലെ,അർജന്റീനയിൽ നിന്നും റാഞ്ചിയ സ്ട്രൈക്കറെക്കുറിച്ച് ഇറ്റാലിയൻ കോച്ച്!
ഇന്ന് നടക്കുന്ന യൂറോ യോഗ്യത മത്സരത്തിൽ ഒരു വമ്പൻ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.കരുത്തരായ ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലാണ് ഇന്ന് പോരാടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15ന് ഇറ്റലിയിൽ വച്ചാണ് ഈ ഒരു മത്സരം നടക്കുക. ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ഇറ്റലിയുടെ പരിശീലകനായ റോബർട്ട് മാൻസീനി പലകാര്യങ്ങളെ കുറിച്ചും സംസാരിച്ചിരുന്നു.
ഈ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം നേടാൻ യുവ സൂപ്പർ താരമായ റെറ്റേഗിക്ക് സാധിച്ചിരുന്നു. അർജന്റീനയിൽ ജനിച്ച വളർന്ന ഇദ്ദേഹത്തെ ഇറ്റലി റാഞ്ചുകയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് ഇപ്പോൾ മാൻസിനി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അർജന്റീന ഇതിഹാസമായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെ പോലെയാണ് റെറ്റേഗി എന്നാണ് ഈ ഇറ്റാലിയൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Italy boss Roberto Mancini has compared Mateo Retegui (23) to Gabriel Batistuta:
— Get Italian Football News (@_GIFN) March 23, 2023
“He doesn’t remind me of Vieri but of other Argentines seen in Italy. If I have to name names, I’ll say Batistuta."https://t.co/b7sBtZ4LKC
“റെറ്റേഗി ഒരു ക്ലാസിക് സ്ട്രൈക്കറാണ്.പലരും അദ്ദേഹത്തെ ഡെനിസുമായി താരതമ്യം ചെയ്യുന്നത് ഞാൻ കണ്ടു. പക്ഷേ അദ്ദേഹം ഇറ്റലിയിലേക്ക് എത്തിയപ്പോൾ എനിക്ക് ഓർമ്മ വന്നത് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ്. അദ്ദേഹത്തെ പോലെയാണ് റെറ്റേഗി.വളരെ യുവതാരമാണ് ഇദ്ദേഹം.അതുകൊണ്ടുതന്നെ ഇവിടെ സെറ്റിൽ ആവേണ്ടതുണ്ട്.പക്ഷേ ഒരുപാട് സമയം ഒന്നും എടുക്കില്ല എന്നാണ് ഞാൻ കരുതുന്നത്.അദ്ദേഹം വളരെ സ്മാർട്ട് ആണ്,മാത്രമല്ല ക്വാളിറ്റിയുമുണ്ട്.തീർച്ചയായും മികച്ച കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം “മാൻസിനി പറഞ്ഞു.
അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന്റെ താരമായ ഇദ്ദേഹം ഇപ്പോൾ ലോൺ അടിസ്ഥാനത്തിലാണ് കളിക്കുന്നത്. അർജന്റീനയുടെ അണ്ടർ 20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും അവസരം ലഭിച്ചിരുന്നില്ല.തുടർന്ന് ഇറ്റലി അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.