ഫ്രാൻസിലുള്ളവർ തന്നെ അർജന്റീന കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നു: പ്രതികരിച്ച് ഫ്രഞ്ച് പരിശീലകൻ!
ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈ ഫൈനൽ പോരാട്ടം അരങ്ങേറുക. ഈ ഒരു ടീമുകളും ശക്തരായതിനാൽ ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഈ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ഫ്രാൻസിന്റെ പരിശീലകനായ ദിദിയർ ദെഷാപ്സ് സംസാരിച്ചിരുന്നു.അർജന്റീനക്ക് ലഭിക്കുന്ന വലിയ പിന്തുണയെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഫ്രാൻസിൽ ഉള്ളവർ തന്നെ ചിലർ അർജന്റീന കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ കിരീടം നേടാൻ വേണ്ടി തങ്ങൾ പരമാവധി ശ്രമിക്കും എന്നുമാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🇦🇷 Argentina vs France 🇫🇷
— talkSPORT EDGE (@talkSPORTEDGE) December 16, 2022
🏆 Who will win the #FIFAWorldCup?#Qatar2022 #ARG #FRA pic.twitter.com/f28owC5jj5
” അർജന്റീനക്ക് വലിയ രൂപത്തിലുള്ള പിന്തുണയുണ്ട്. അക്കാര്യത്തെക്കുറിച്ച് എനിക്കറിയാം. സ്റ്റേഡിയത്തിലെ ഭൂരിഭാഗം പേരും അർജന്റീനയെ പിന്തുണക്കും എന്നുള്ള കാര്യവും എനിക്കറിയാം. അർജന്റീനക്കാർ ആയതിനാലും ചില താരങ്ങളെ ഇഷ്ടപ്പെടുന്നതുകൊണ്ടുമാണ് ഇത്രയധികം പിന്തുണ വരുന്നത്. ഫ്രാൻസിലുള്ള ചില ആളുകൾ തന്നെ അർജന്റീന കിരീടം നേടാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ആ കിരീടം നേടാൻ വേണ്ടി ഞങ്ങൾ ഞങ്ങളുടെ പരമാവധി ചെയ്യുക തന്നെ ചെയ്യും ” ഇതാണ് ഫ്രാൻസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി കാരണം അർജന്റീനയിൽ ഉള്ളവർ അല്ലാതെ തന്നെ വലിയ രൂപത്തിലുള്ള പിന്തുണ അർജന്റീനക്ക് ലഭിക്കുന്നുണ്ട്. ഫൈനൽ മത്സരത്തിനുള്ള ഭൂരിഭാഗം ടിക്കറ്റുകളും സ്വന്തമാക്കിയിട്ടുള്ളത് അർജന്റീന ആരാധകരാണ്.