ഫ്രാൻസിനെ ഫൈനലിൽ കിട്ടാൻ ആഗ്രഹിക്കുന്നുണ്ടോ? മശെരാനോ പറയുന്നു

ഇന്നലെ ഒളിമ്പിക്സിൽ നടന്ന തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ഗംഭീര വിജയമാണ് അർജന്റീന സ്വന്തമാക്കിയത്.ഒന്നിനെതിരെ 3 ഗോളുകൾക്കാണ് അർജന്റീന ഇറാഖിനെ തോൽപ്പിച്ചത്. സൂപ്പർതാരങ്ങളായ ഹൂലിയൻ ആൽവരസ്,തിയാഗോ അൽമേഡ,എക്വി ഫെർണാണ്ടസ് എന്നിവരൊക്കെ മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ക്വാർട്ടർ സാധ്യതകൾ അർജന്റീന നിലനിർത്തി.അടുത്ത മത്സരത്തിൽ ഉക്രൈനാണ് അവരുടെ എതിരാളികൾ.

അർജന്റീനയും ഫ്രാൻസും തമ്മിലുള്ള വൈരം ഏറെ പ്രശസ്തമാണ്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കിരീടം നേടിയതോടുകൂടിയാണ് ഇത് വർദ്ധിച്ചത്. ഫ്രഞ്ച് താരങ്ങളെ അർജന്റൈൻ താരങ്ങൾ പിന്നീട് വംശീയമായി അധിക്ഷേപിച്ചത് വലിയ വിവാദമായി. ഇതിന്റെ ബാക്കിയായി കൊണ്ടായിരുന്നു അർജന്റീനയുടെ ഒളിമ്പിക് ടീമിന് ഫ്രാൻസിൽ കൂവൽ ഏൽക്കേണ്ടി വന്നത്. ഏതായാലും അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഒരു ഫൈനൽ ആഗ്രഹിക്കുന്നുണ്ടോ എന്ന് പരിശീലകനായ ഹവിയർ മശെരാനോയോട് ചോദിക്കപ്പെട്ടിരുന്നു. അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്.

“ആരെ കിട്ടണം എന്ന് തിരഞ്ഞെടുക്കാനുള്ള ഒരു പൊസിഷനിൽ അല്ലല്ലോ നമ്മൾ ഉള്ളത്. ഞങ്ങൾ റിക്കവർ ആവേണ്ടതുണ്ട്.വരുന്ന മത്സരത്തിൽ ഞങ്ങൾ വിജയം സ്വന്തമാക്കേണ്ടതുണ്ട്. എന്നാൽ മാത്രമാണ് ഞങ്ങൾക്ക് കോളിഫിക്കേഷൻ ലഭിക്കുകയുള്ളൂ “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അതായത് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ അർജന്റീനയുടെ മുന്നിലുള്ളത്.

കൂടാതെ അർജന്റൈൻ സീനിയർ താരങ്ങൾ തങ്ങളുടെ ടീമിനെ പിന്തുണച്ചതിനെക്കുറിച്ചും മശെരാനോ സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സീനിയർ താരങ്ങളുടെ പിന്തുണയിൽ എനിക്ക് എപ്പോഴും നന്ദിയുണ്ടാകും.അവർ എല്ലാവരും ഞങ്ങൾക്ക് മെസ്സേജുകൾ അയച്ചിട്ടുണ്ട്. നാഷണൽ ടീം സൃഷ്ടിച്ചത് എല്ലാം പുകഴ്ത്തലുകൾ അർഹിക്കുന്ന ഒന്ന് തന്നെയാണ്.താരങ്ങൾ മാത്രമല്ല, കോച്ചിംഗ് സ്റ്റാഫും പ്രശംസകൾ അർഹിക്കുന്നു. എല്ലാ സമയത്തും അവരുടെ പിന്തുണ ഉണ്ടാകും എന്ന് ഞങ്ങൾക്കറിയാം.അതിൽ ഞങ്ങൾക്ക് നന്ദിയും കൃതാർത്ഥതയുമുണ്ട്. മെസ്സിയും എപ്പോഴും ഞങ്ങളെ സപ്പോർട്ട് ചെയ്യാറുണ്ട് ” ഇതാണ് മശെരാനോ പറഞ്ഞിട്ടുള്ളത്.

അർജന്റീനയുടെ ഗ്രൂപ്പിൽ ഇപ്പോൾ കാര്യങ്ങൾ സങ്കീർണമാണ്. കാരണം എല്ലാ ടീമുകളും ഓരോ മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്.മൂന്ന് പോയിന്റ്കൾ എല്ലാ ടീമുകൾക്കും ഉണ്ട്.അതുകൊണ്ടുതന്നെ അവസാന മത്സരം വളരെയധികം നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *