ഫൈനൽ വരെ ഡാൻസ് കളിക്കും : വിനീഷ്യസിന് പറയാനുള്ളത്!
ഖത്തർ വേൾഡ് കപ്പിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സൗത്ത് കൊറിയയെ പരാജയപ്പെടുത്താൻ ബ്രസീലിന് സാധിച്ചിരുന്നു.ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീൽ സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച പ്രകടനമാണ് സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ പുറത്തെടുത്തത്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം.
ഏതായാലും ഈ മത്സരത്തിനുശേഷം വിനീഷ്യസ് ജൂനിയർ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മത്സരത്തിൽ തങ്ങൾക്ക് സ്പേസ് ലഭിച്ചത് ഗുണകരമായി എന്നാണ് വിനീഷ്യസ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല വേൾഡ് കപ്പ് ഫൈനൽ വരെ ഈ ഡാൻസ് തുടരുമെന്നും ആത്മവിശ്വാസത്തോടെ വിനീഷ്യസ് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
First World Cup knockout game… and first World Cup knockout game goal for Vinícius Junior. ⭐️🇧🇷 #Qatar2022
— Fabrizio Romano (@FabrizioRomano) December 5, 2022
He’s the youngest Brazilian to score in a World Cup knockout stage match since Ronaldinho in 2002. pic.twitter.com/rs9PAJeD3k
” ഓരോ മത്സരം കൂടുന്തോറും ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചു വരികയാണ്.ഞങ്ങൾക്ക് സ്പേസ് നൽകിയ ഒരു ടീമിനെതിരെയാണ് ഞങ്ങൾ ഇന്ന് കളിച്ചിട്ടുള്ളത്. ഞങ്ങൾക്ക് സ്പേസ് ലഭിച്ചു കഴിഞ്ഞാൽ അത് എതിരാളികളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും. ഒരുപാട് മുന്നേറ്റങ്ങൾ ഞങ്ങൾക്ക് ഈ മത്സരത്തിൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഫൈനൽ വരെ ഡാൻസ് കളിക്കുന്നത് തുടരാൻ ഞങ്ങൾക്ക് സാധിക്കും. മാത്രമല്ല പെലെക്ക് വേണ്ടി ഞങ്ങൾക്ക് കിരീടം നേടുകയും വേണം ” ഇതാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുള്ളത്.
ബ്രസീലിന്റെ ഡാൻസുകൾക്കെതിരെ വിമർശനം ഉയരുന്ന ഒരു സാഹചര്യമാണിത്. യുണൈറ്റഡ് ഇതിഹാസമായ റോയ് കീൻ ബ്രസീലിനെ വിമർശിച്ചിരുന്നു.ബ്രസീലിന്റെ ഡാൻസുകൾ എതിർ ടീമിനെ അപമാനിക്കുകയാണ് എന്നായിരുന്നു റോയ് കീൻ പറഞ്ഞിരുന്നത്.